ന്യൂദല്‍ഹി: ഇന്‍സ്റ്റഗ്രാമില്‍ മുത്തച്ഛനു ആദരാഞ്ജലിയര്‍പ്പിച്ച് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി പങ്കുവച്ച ചിത്രം കണ്ട് ഞെട്ടിയിരിക്കുകയാണ് ആളുകള്‍. മടിയില്‍ പുള്ളിപുലിയെ കിടത്തിയിരിക്കുന്ന മുത്തച്ഛന്റെ പഴയകാല ചിത്രമാണ് സ്മൃതി ഇറാനി പങ്കുവച്ചിരിക്കുന്നത്.’അദ്ദേഹം എന്നെ 1989 മേയ് 19നു വിട്ടുപിരിഞ്ഞു…പ്രിയപ്പെട്ട ദാദു’ എന്നായിരുന്നു ചിത്രത്തിനു അടിക്കുറിപ്പ്.
ജീവിതം, സ്നേഹം, കടമ, ത്യാഗം എന്നിവയെക്കുറിച്ച് മുത്തച്ഛന് എന്നെ പഠിപ്പിച്ചു. എല്ലാ ആഘോഷവേളകളിലും ഞാന്‍ അദ്ദേഹത്തെ ഓര്‍മിക്കാറുണ്ട്. ഒരിക്കലും അദ്ദേഹം എന്നെ വിട്ടു പിരിഞ്ഞെന്നു ഞാന്‍ വിശ്വസിക്കുന്നില്ലസ്മൃതി ഇറാനി പറഞ്ഞു. മുത്തച്ഛനുവേണ്ടിയുള്ള ഇറാനിയുടെ പോസ്റ്റ് ഒരു മണിക്കൂറിനുള്ളില്‍ പതിനായിരത്തലധികം ലൈക്കുകള്‍ ശേഖരിച്ചു. രസകരമായ നിരവധി കമന്റുകളാണ് ചിത്രത്തിനു ലഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: