ആംസ്റ്റര്‍ഡാം: സ്പാനിഷ് എയര്‍ലൈനായ എയര്‍ യൂറോപ്പയുടെ ഡച്ച് തലസ്ഥാനത്തു നിന്ന് മാഡ്രിഡിലേക്കുള്ള വിമാനയാത്രയില്‍ പൈലറ്റ് അബദ്ധത്തില്‍ ഹൈജാക്ക് അലാറാം മുഴക്കി. ഇതേത്തുടര്‍ന്ന് നിമിഷനേരം കൊണ്ട് ഡച്ച് പോലീസ് സുരക്ഷാ ഓപ്പറേഷന്‍ ആരംഭിച്ചു. ആംസ്റ്റര്‍ഡാമിലെ ഷിപ്പോള്‍ വിമാനത്താവളത്തില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്.
27 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. പൈലറ്റ് അബദ്ധത്തില്‍ ഹൈജാക്ക് അലാം മുഴക്കിയത് വിമാനത്താവളത്തില്‍ വലിയ ആശങ്കകള്‍ക്കാണ് വഴിയൊരുക്കിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനത്താവളം അടയ്‌ക്കുകയും വിമാനത്താവളം വളയുകയും ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ നിമിഷനേരം കൊണ്ട് സജ്ജമാക്കുകയും ചെയ്തു. സംഭവത്തില്‍ വിമാനക്കമ്പനി ഡച്ച് പോലീസിനോട് മാപ്പു ചോദിച്ച് തടിയൂരി.
















