ബിജാപൂര്‍: ചത്തീസ്ഗഢിലെ ബിജാപൂര്‍ ജില്ലയില്‍ നക്സലുകളുമായുള്ള ഏറ്റുമുട്ടലിനിടെ കേന്ദ്ര റിസര്‍വ് പോലീസ് ഫോഴ്സ് (സിആര്‍പിഎഫ്) ജവാനു വീരമൃത്യു. പുലര്‍ച്ചെ നാലുമണിയോടെ ബിജാപൂര്‍ ജില്ലയിലെ ടോങ്കുഡ-പമേഡ് പ്രദേശത്തു നടന്ന ഏറ്റുമുട്ടലില്‍ സിആര്‍പിഎഫ് ജവാന്‍ കാന്ത പ്രസാദാണ് കൊല്ലപ്പെട്ടത്.
ടോങ്കുഡ-പമേഡ് പ്രദേശത്ത് ബുധനാഴ്ച രാത്രിയായിരുന്നു ഏറ്റുമുട്ടല്‍ നടന്നതെന്ന് എസ്പി ഗോവര്‍ദ്ധന്‍ താക്കൂര്‍ പറഞ്ഞു. നക്‌സലുകള്‍ നടത്തിയ ആക്രമണത്തില്‍ കാന്ത പ്രസാദിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചികിത്സ നല്‍കുന്നതിനിടെ മരണപ്പെടുകയുമായിരുന്നു.
















