ന്യൂദല്‍ഹി: തീവ്രവാദ ഭീഷണി നേരിടുന്ന രാജ്യങ്ങളില്‍ ഇന്ത്യയ്‌ക്ക് നാലാം സ്ഥാനം. രാജ്യത്തുണ്ടാകുന്ന ഭീകരാക്രമങ്ങളില്‍ 57 ശതമാനവും കശ്മീര്‍ കേന്ദ്രീകരിച്ചാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം, മാവോയിസ്റ്റ് സംഘടനയായ സിപിഐ മാവോയിസ്റ്റ്) ലോകത്തെ ഏറ്റവും അപകടകാരിയായ ആറാമത്തെ ഭീകരസംഘടനയാണെന്നും റിപ്പോട്ടില്‍ വ്യക്തമാക്കുന്നു. തൊട്ടുപിന്നില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഫിലിപ്പൈന്‍സ് ആണ്. താലിബാന്‍, ഐ.എസ്, അല്‍ശബാബ്(ആഫ്രിക്ക), ബൊക്കോ ഹറാം(ആഫ്രിക്ക) എന്നിവയാണ് ലോകത്തെ ഏറ്റവും അപകടകാരികളായ ആദ്യ നാലു ഭീകരസംഘടനകള്‍.
മാവോയിസ്റ്റുകള്‍ കഴിഞ്ഞവര്‍ഷം മാത്രം 177 ആക്രമണങ്ങളിലായി 311 പേരെ കൊലപ്പെടുത്തിയെന്നാണ് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്ക്. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 833 സംഭവങ്ങളിലായി 240 പേര്‍ മരിച്ചെന്നും വ്യക്തമാക്കുന്നു. ഇന്ത്യയില്‍ കഴിഞ്ഞവര്‍ഷമുണ്ടായ ഭീകരാക്രമണങ്ങളില്‍ 26 ശതമാനവും സിപിഐ മാവോയിസ്റ്റ് നടത്തിയതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദീന്‍, ലഷ്‌കര്‍ ഇ തൊയ്ബ എന്നീ ഭീകരസംഘടനകളാണ് തൊട്ടുപിന്നിലുള്ളത്. ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിലും ഭീകരവാദം ബാധിച്ചിട്ടുണ്ടെന്നാണ് യുഎസ് സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ട്. 2018 ല്‍ 671 ഭീകരാക്രമണങ്ങളിലായി 971 പേര്‍ കൊല്ലപ്പെട്ടെന്നും ജമ്മു കശ്മീരിന് ശേഷം ഛത്തീസ്ഗഢിലാണ് ഏറ്റവുമധികം ഭീകരാക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ലോകത്ത് ഭീകരവാദം ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളില്‍ അഫ്ഗാനിസ്ഥാന്‍, സിറിയ, ഇറാഖ് എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.
















