ന്യൂദല്‍ഹി : കര്‍താര്‍പൂര്‍ ഇടനാഴി നവംബര്‍ ഒമ്പതിന് തുറക്കുന്നതിന് മുന്നോടിയായി പാക്കിസ്ഥാന്‍ പുറത്തുവിട്ട ഔദ്യോഗിക ഗാനത്തില്‍ കൊല്ലപ്പെട്ട ഖാലിസ്ഥാന്‍ ഭീകരന്‍ ജര്‍നെല്‍ സിങ് ഭീന്ദ്രന്‍വാലെയുടെ പോസ്റ്ററുകള്‍. പാക് സര്‍ക്കാരിന്റെ ഒൗദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തിവിട്ട ഗാനത്തിലാണ് ഇത്. മൂന്ന് ഭാഗങ്ങളായാണ് വീഡിയോ പുറത്തുവിട്ടത്.
ജര്‍നെല്‍ സിങ് ഭീന്ദ്രന്‍വാലെയുടെ പോസ്റ്ററുകള്‍ക്ക് പുറമേ ഖാലിസ്ഥാന്‍ 2020 എന്ന സന്ദേശവും, റഫറണ്ടവും വീഡിയൊയില്‍ കാണാം. 1984 ല്‍ ഓപ്പറേഷന്‍ ബ്ലൂസ്റ്റാറില്‍ ഭീന്ദ്രന്‍ വാലെക്കൊപ്പം കൊല്ലപ്പെട്ട മേജര്‍ ജനറല്‍ ഷബേഗ് സിങ്, അമ്രിക് സിങ് ഖല്‍സ എന്നിവരുള്‍പ്പടെ മറ്റ് ഖലിസ്ഥാനി ഭീകരരും പോസ്റ്ററില്‍ ഉണ്ട്.
അതേസമയം ഇതിനെ മുന്‍കരുതലോടെയാണ് ഇന്ത്യ വീക്ഷിക്കുന്നത്. സിഖ്സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന ആരംഭിച്ച റഫറണ്ടം 2020 പ്രസ്ഥാനത്തെ പാക് ചാര ഏജന്‍സിയായ ഐഎസ്എ രഹസ്യമായി പിന്തുണ നല്‍കുന്നുണ്ട്. ഇന്ത്യയിലെ ഖാലിസ്ഥാന്‍ പ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കാന്‍ പാക്കിസ്ഥാന്‍ കര്‍താര്‍പൂര്‍ ഇടനാഴി ഉപയോഗിക്കുന്നതിനുളള സാധ്യതയെ കുറിച്ച് നിരവധി രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളും വിദഗ്ദരും ആശങ്ക ഉന്നയിച്ചിട്ടുണ്ട്. കര്‍താര്‍പൂരിന്റെ മറവില്‍ പാക്കിസ്ഥാന്‍ ഇതിനുമുമ്പും ഖാലിസ്ഥാനെ പിന്തുണച്ചിട്ടുണ്ട്.
















