കൊല്‍ക്കത്ത: എല്ലാ രാജ്യത്തിനും ശക്തമായ ശാസ്ത്ര സാങ്കേതിക പാരിസ്ഥിതിക വ്യവസ്ഥ ഉണ്ടായിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍മാരായ സിവി രാമന്‍, ജഗദീഷ് ചന്ദ്രബോസ് എന്നിവരുടെ ജന്മവാര്‍ഷിക വേളയിലാണ് അന്താരാഷ്‌ട്ര ശാസ്ത്ര ആഘോഷം ഇന്ത്യ സംഘടിപ്പിച്ചിരിക്കുന്നത്. നവംബര്‍ ഏഴിനും മുപ്പതിനുമാണ് യഥാക്രമം സിവി രാമന്റെയും ജഗദീഷ് ചന്ദ്ര ബോസിന്റെയും ജന്മദിനം.
ശാസ്ത്രവും സാങ്കേതിക മികവുമില്ലാതെ ലോകത്തെ ഒരു രാജ്യവും പുരോഗതി കൈവരിച്ചിട്ടില്ലെന്നും മോദിജി ചൂണ്ടിക്കാട്ടി.
മഹത്തായ ശാസ്ത്രജ്ഞരെ വാര്‍ത്തെടുത്ത പാരമ്പര്യമാണ് ഇന്ത്യയ്‌ക്കുള്ളത്. രാജ്യത്തിന്‍റെ ചരിത്രത്തെ ഓര്‍ത്ത് നമ്മുക്ക് അഭിമാനിക്കാം. വര്‍ത്തമാനകാലത്തെ ശാസ്ത്രം ഒരുപാട് സ്വാധീനിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
















