Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോടതിയില്‍ എത്തുന്ന പോലീസുകാര്‍ക്ക് വീണ്ടും അഭിഭാഷകരുടെ മര്‍ദനം; ദല്‍ഹിയില്‍ പണിമുടക്കി പോലീസുകാര്‍; രാജ്യതലസ്ഥാനത്ത് പ്രതിസന്ധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2019, 11:01 am IST
in India

ന്യൂദല്‍ഹി:തീസ് ഹസാരി കോടതിയില്‍ അഭിഭാഷകരും പൊലീസും തമ്മില്‍ നടന്ന സംഘര്‍ഷത്തിനു പിന്നാലെ തങ്ങളെ മര്‍ദിച്ച അഭിഭാഷകര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് പോലീസുകാരുടെ സമരം. കേസില്‍ ഉള്‍പ്പെട്ട പ്രതികളെ കോടതിയില്‍ എത്തിക്കുമ്പോള്‍ വീണ്ടും പോലീസുകാരെ അഭിഭാഷകര്‍ മര്‍ദിച്ചതിനെ തുടര്‍ന്നാണ് നീതി ആവശ്യപ്പെട്ട് നൂറു കണക്കിന് പോലീസുകാര്‍ പണിമുടക്കി പോലീസ് ആസ്ഥാനത്തിനു മുന്നില്‍ തടിച്ചു കൂടി നില്‍ക്കുന്നത്. ഇതോടെ രാജ്യതലസ്ഥാനത്ത് ക്രമസമാധാന പാലനം താറുമാറായി. ട്രാഫിക് നിയന്ത്രിക്കാന്‍ പോലും കൂട്ടാക്കതെയാണു പോലീസുകാരുടെ സമരം. പോലീസ് ഉദ്യോഗസ്ഥര്‍ക്കു നേരേ അഭിഭാഷകര്‍ സംഘം ചേര്‍ന്നെത്തി അതിക്രൂരമായ മര്‍ദനമാണ് കഴിഞ്ഞ ദിവസം നടത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ചില ്ഭിഭാഷകര്‍ക്കു ഗുരുതരമായി സംഘര്‍ഷത്തില്‍ പരുക്കേറ്റിരുന്നു. ഇതിനെത്തുടര്‍ന്ന് സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടിരുന്നു. റിട്ടയേര്‍ഡ് ജഡ്ജി എസ്.പി ഗാര്‍ഗ് അന്വേഷിക്കുക. സംഭവത്തില്‍ കോടതി സ്വമേധയാ ആണ് കേസെടുത്തത്.

ദല്‍ഹി കോടതിയില്‍ അഭിഭാഷകരും പൊലീസും തമ്മില്‍ സംഘര്‍ഷം, വെടിവെപ്പ് വിഷയത്തില്‍അഭിഭാഷക സംഘടനകളുടെ ആവശ്യം പൂര്‍ണമായും അംഗീകരിച്ചുകൊണ്ടായിരുന്നു കോടതി വിധി.  സി.ബി.ഐയുടെയും,  ഐ.ബിയുടെയും  ഇന്റലിജന്‍സിന്റേയും ഡയറക്റ്റര്‍മാരോ അവര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥരോ അന്വേഷണത്തില്‍ സഹായിക്കണമെന്ന് കോടതി പറഞ്ഞു.ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥന് 50000 രൂപ നഷ്ടപരിഹാരം നല്‍കാനും  മറ്റ് പരിക്കേറ്റ അഭിഭാഷകര്‍ക്ക് 10000 രൂപ നല്‍കാനും കോടതി ദല്‍ഹി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ദല്‍ഹി തീസ് ഹസാരി കോടതിയില്‍ പൊലീസും അഭിഭാഷകരും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അടക്കം 20 പൊലീസുകാര്‍ക്കും എട്ടു അഭിഭാഷകര്‍ക്കും പരിക്കേറ്റിരുന്നു.12 ബൈക്കുകള്‍, ഒരു ജിപ്‌സി ജീപ്പ്, ഏട്ടു ജയില്‍ വാനുകള്‍ എന്നിവ സംഘര്‍ഷത്തില്‍ തകര്‍ന്നു. പാര്‍ക്കിംഗുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കോടതി വളപ്പിനെ സംഘര്‍ഷത്തിലാക്കിയത്.

അഭിഭാഷകന്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്നത് പൊലീസ് തടഞ്ഞതോടെ വാക്കുതര്‍ക്കമുണ്ടായി. അഭിഭാഷകനെ പൊലീസ് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതോടെ അഭിഭാഷകര്‍ സംഘടിതമായി പ്രതിരോധിച്ചു. ഇതേതുടര്‍ന്നാണ് സംഘര്‍ഷം ആരംഭിച്ചത്.ഇതോടെ കൂടുതല്‍ പൊലീസുകാര്‍ സംഭവസ്ഥലത്തെത്തി. സംഘര്‍ഷം ദല്‍ഹി ഹൈക്കോടതി പരിസരത്തേക്ക് നീങ്ങിയതോടെ പൊലീസ് വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം കോടതി പരിസരങ്ങളില്‍ എവിടെ പോലീസുകാരെ കണ്ടാലും അഭിഭാഷകര്‍ മര്‍ദിക്കുന്ന അവസ്ഥയുണ്ടായി. ഇതേത്തുടര്‍ന്നാണ് പോലീസ് സേന ഒന്നടങ്കം പണിമുടക്കി പ്രതിഷേധിക്കുന്നത്. സമരസ്ഥലത്തേക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്. വിഷയത്തില്‍ നീതി നടപ്പാക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയെങ്കിലും മര്‍ദനത്തിനു നേതൃത്വം നല്‍കിയ അഭിഭാഷകരെ അറസ്റ്റ് ചെയ്യാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് പോലീസുകാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.