ന്യൂദല്‍ഹി: ആര്‍സിഇപി കരാറില്‍ ഒപ്പുവയ്‌ക്കേണ്ടെന്ന തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ നേതൃത്വത്തിന്റെ ഫലമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാത്ത കരാറമായി മുന്നോട്ട് പോകില്ലെന്ന അചഞ്ചലമായ തീരുമാനത്തിന്റെ ഫലമാണിതെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.
ഇന്ത്യയിലെ കര്‍ഷകര്‍ക്കും ഉത്പാദന മേഖലയിലുള്ളവര്‍ക്കും രാസവസ്തു നിര്‍മാണ രംഗത്തുള്ളവര്‍ക്കും പിന്തുണ ഉറപ്പു വരുത്തുന്ന തീരുമാനമാണിത്. രാജ്യതാത്പര്യത്തിന് വിരുദ്ധമായ ഒരു നിലപാടും സര്‍ക്കാര്‍ തീരുമാനിക്കില്ല. രാജ്യം മുന്നോട്ട് പോകുന്നത് ശക്തമായ നിലപാടോടെയാണെന്നും പഴയകാല ചരിത്രം ആവര്‍ത്തിക്കില്ലെന്നും അദ്ദേഹം കുറിച്ചു.
















