തിരുവനന്തപുരം: ദക്ഷിണഭാരത ഹിന്ദിപ്രചാരസഭയുടെ പുതിയ അധ്യക്ഷനായി കേന്ദ്ര വിദേശ, പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന്‍ തെരഞ്ഞെടുക്കപ്പെട്ടു. സഭയുടെ വ്യവസ്ഥാപക സമിതിയുടെ സമ്മേളനത്തിലാണ് വി. മുരളീധരന്‍ സ്ഥാനമേറ്റത്. സഭയുടെ പതിനാലാമത് അധ്യക്ഷനായെത്തുന്ന വി. മുരളീധരന്‍ ദക്ഷിണഭാരത ഹിന്ദി പ്രചാരസഭ യൂണിവേഴ്‌സിറ്റിയുടെ ചാന്‍സലറായും ചുമതലയേല്‍ക്കും. അധ്യക്ഷ സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയാണ് വി. മുരളീധരന്‍.

ദക്ഷിണഭാരത ഹിന്ദിപ്രചാരസഭയുടെ സ്ഥാപകോദ്ദേശ്യം സ്വാതന്ത്ര്യസമരത്തില്‍ രാജ്യമൊന്നാകെ ഒരേ മനസ്സോടെ പങ്കെടുക്കുന്നതിന് ഒരു പൊതുഭാഷയുടെ ആവശ്യകതയുണ്ടെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണെന്ന് മുരളീധരന്‍ പറഞ്ഞു. ഹിന്ദിക്കൊപ്പം മറ്റു രണ്ട് ഉത്തരേന്ത്യന്‍ ഭാഷകള്‍ കൂടി പഠിപ്പിക്കുകയെന്ന ഉദ്ദേശ്യത്തില്‍ ഒരു ത്രിഭാഷാ ഫോര്‍മുല അവതരിപ്പിക്കാന്‍ ഈ വര്‍ഷം മുതല്‍ ദക്ഷിണഭാരതഹിന്ദി പ്രചാരസഭ മുന്‍കൈയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
















