കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തന്റെ ഫോണ്‍ ചോര്‍ത്തിയെന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഗവര്‍ണര്‍ ജഗദീപ് ദന്‍ഖര്‍ ചോദിച്ചു. ആരോപണമുന്നയിക്കുബോള്‍ തെളിവു നിരത്തണമെന്നും അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്ത മഹാവീര്‍ സേവാ സദനില്‍ മാര്‍വതി മഹിളാ സമിതി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
തന്റെ ഫോണ്‍ ചോര്‍ത്തപ്പെട്ടുവെന്നും ഇതുസംബന്ധിച്ച പരാതി പ്രധാനമന്ത്രിക്ക് നല്‍കുമെന്നും മമതാബാനര്‍ജി ശനിയാഴ്ച പറഞ്ഞിരുന്നു. മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ പറയുന്നത്. ഇതിനുള്ള തെളിവ് അവര്‍ നിരത്തണം. മമതയുടെ അറിവോടെയാകും ഇതിന് പിന്നിലെ ഗൂഢാലോചനയെന്നും ജഗദീപ് ദന്‍ഖര്‍ വ്യക്തമാക്കി.
















