ന്യൂദല്‍ഹി: ഇന്റര്‍നെറ്റ് കാറെന്ന ഓമനപ്പേരുമായി എംജി ഹെക്ടര്‍. റെക്കോര്‍ഡ് വിപണിയില്‍ ഒറ്റ ദിവസം കൊണ്ട് 700യൂണിറ്റുകളുടെ ഡെലിവറിയാണ് നിര്‍മാതാക്കള്‍ നടത്തിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ഒക്ടോബര്‍ മാസത്തില്‍ ഹെക്ടര്‍ വില്‍പ്പന 3,536 യൂണിറ്റുകള്‍ പിന്നിട്ടെന്ന് എംജി ഇന്ത്യ അറിയിച്ചു.
ദല്‍ഹിയില്‍ നിന്ന് മാത്രം 200 വാഹനങ്ങളും , 500 യൂണിറ്റുകള്‍ രാജ്യത്തുടനീളം വിതരണം നടത്തിയാണ് വിപണിയില്‍ മികച്ച നേട്ടം സ്വന്തമാക്കിയത്. ഇതുവരെയുള്ള വാഹന വില്‍പ്പനയിലെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയാണിത്. ആറു സ്പീഡ് മാനുവല്‍, ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ പെട്രോള്‍ പതിപ്പിലും, ഡീസല്‍ പതിപ്പില്‍ ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും മാത്രമെയുള്ളൂ. 11.9 ലക്ഷം രൂപ മുതലാണ് ഹെക്ടറിന്റെ വില ആരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: