ന്യൂദല്‍ഹി: വായു മലിനീകരണംമൂലം രാജ്യത്തെ 50 കോടി ജനങ്ങളുടെ ആയുസിന്റെ 7 വര്‍ഷം നഷ്ടമാകുമെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധരുടെ വിലയിരുത്തല്‍. വായുനിലവാര സൂചികയില്‍ വാസയോഗ്യമായ ഏറ്റവും ഉയര്‍ന്ന തോത് 200 ആണ്. എന്നാല്‍ ദല്‍ഹിയില്‍ ഇത് 459 ആയി. ഇതോടെ ദല്‍ഹിയില്‍ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യപിച്ചിരിക്കുകയാണ്. നവംബര്‍ 5 വരെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യപിച്ചു.
മലിനീകരണം ഇത്രയധികം കൂടാന്‍ കാരണം ദീപാവലിയാണെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറയുന്നത്. പഞ്ചാബ്,ഹരിയാന, ദല്‍ഹി, ഉത്തര്‍പ്രദേശ്, ബീഹാര്‍ ,ബംഗാള്‍ എന്നീ സംസ്ഥാനങ്ങളാണ് കടുത്ത വായുമലിനീകരണം നേരിടുന്നത്. 480 മില്യണ്‍ പേരാണ് ഇവിടെ താമസിക്കുന്നത്. ഓരോ 22 മൈക്രോഗ്രാം പ്രതി ക്യൂബിക് മീറ്റര്‍ മലിനവായു ശ്വസിച്ചാല്‍ ഒരു സിഗരറ്റ് വലിക്കുന്നതിനു തുല്യമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
















