പാരിസ് : സിനിമാ പ്രദര്‍ശനത്തിനിടെ അള്ളാഹു അക്ബറെന്ന് വിളികേട്ട് ആളുകള്‍ ചിതറിയോടി. ഫ്രാന്‍സ് തലസ്ഥാനമായ പാരീസിലെ ഗ്രാന്റ് റെക്സ് തിയേറ്ററില്‍ ഹോളീവുഡ് ചിത്രമായ ജോക്കര്‍ പ്രദര്‍ശിപ്പിക്കുന്നതിനിടയിലാണ് സംഭവം.
ഒക്ടോബര്‍ 27 ഞായറാഴ്ച വൈകുന്നേരം സിനിമ പ്രദര്‍ശിപ്പിക്കുന്നതിനിടെ 34 വയസുള്ള വ്യക്തി എഴുന്നേറ്റ് നിന്ന് അള്ളാഹു അക്ബര്‍ വിളിക്കുകയായിരുന്നു. ഇത് കേട്ട് പരിഭ്രാന്തിയിലായ ആളുകള്‍ ചിതറിയോടുകയായിരുന്നു.
സംഭവത്തിന് കാരണക്കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജനങ്ങളെ പരിഭ്രാന്തരാക്കി പുറത്തെത്തിച്ച ശേഷം അവര്‍ ഉപേക്ഷിക്കുന്ന വിലപിടിച്ച സാധനങ്ങള്‍ മോഷ്ടിക്കുകയായിരുന്നു. ഇയാളുടെ പദ്ധതിയെന്ന് റെക്‌സ് തിയേറ്റര്‍ അധികൃതര്‍ അറിയിച്ചു.
അതേസമയം യുവാവിന്റെ മാനസിക നില താകരാറിലാണെന്ന് സംശയമുണ്ട്. ഇതിനെ തുടര്‍ന്ന് വിദഗ്ധരുടെ നിരീക്ഷണത്തിലാണ് ഇയാള്‍.















