കാണ്‍പൂര്‍ : ഹിന്ദു മഹാസഭാ നേതാവ് കമലേഷ് തിവാരിയെ കൊലപ്പെടുത്താന്‍ തോക്ക് നല്‍കിയ വ്യക്തി അറസ്റ്റില്‍. ഉത്തര്‍ പ്രദേശ് പോലീ ഭീകര വിരുദ്ധ സ്‌ക്വാഡും, ഗുജറാത്ത് എടിഎസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാണ്‍പൂരില്‍ നിന്നാണ് ഇയാള്‍ പിടിയിലായിരിക്കുന്നത്.
യൂസഫ് ഖാന്‍ എന്നയാളാണ് പിടിയിലായിരിക്കുന്നത്. വിശദമായി ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. രണ്ട് മൊബൈല്‍ ഫോണുകള്‍ ഇയാളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ഒക്ടോബര്‍ 18 നാണ് കമലേഷ് തിവാരി ലഖ്നൗവിലെ വസതിയില്‍ വെടിയേറ്റ് മരിച്ചത്. രണ്ട് പേര്‍ ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. കേസിലെ പ്രധാന പ്രതികളായ അഷ്ഫക്ക്, മൊയ്നുദ്ദീന്‍, ഫരീദ് പത്താന്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിപ്പോള്‍ ജയിലിലാണ്. തോക്ക് നല്‍കിയ യൂസഫ് ഖാന്‍ എന്നയാളാണ് പിടിയിലായത്.
















