ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ആര്‍സിഇപി ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇന്ന് തായ്‌ലാന്‍ഡിലേക്ക് പോകും. തിങ്കളാഴ്ച നടക്കുന്ന ആര്‍സിഇപി രൂപീകരണ പ്രഖ്യാപനത്തില്‍ അദ്ദേഹം പങ്കെടുക്കും.
മൂന്നു ദിവസത്തെ സന്ദര്‍ശനത്തില്‍ ആസിയാന്‍ – കിഴക്കനേഷ്യ- ഇന്ത്യ ഉച്ചകോടിയിലും മോദി പങ്കെടുക്കും. നാലിന് തിരിച്ച് ഇന്ത്യയിലേക്ക് മടങ്ങും. ഇന്ന് വൈകീട്ട് ബാങ്കോക്കിലെത്തുന്ന മോദി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തായ്ലാന്‍ഡിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും.
തിങ്കളാഴ്ച ആര്‍സിഇപി രൂപീകരണ പ്രഖ്യാപനത്തില്‍ അദ്ദേഹം പങ്കെടുക്കുന്നുണ്ട്. ചൈന ഉള്‍പ്പെടെയുള്ള മേഖലാ സമഗ്ര സാമ്പത്തികസഖ്യ (ആര്‍സിഇപി) രൂപീകരണ പ്രഖ്യാപനമാണ് ബാങ്കോക്കില്‍ നടക്കുക.
സാമ്പത്തിക, സൈനിക ശക്തിയായി ചൈന വളരുന്നതിന്റെ പശ്ചാത്തലത്തിലാണ് നോന്‍താബുരിയില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്‌മയായ ആസിയാന്‍ ഉച്ചകോടി നടക്കുന്നത്.
അംഗരാജ്യങ്ങളുമായുള്ള വാണിജ്യ, സുരക്ഷാ ബന്ധമാകും ഉച്ചകോടിയില്‍ ഇന്ത്യയുടെ മുന്‍ഗണനാവിഷയം. ബാങ്കോക്കില്‍നടക്കുന്ന ആര്‍സിഇപി ചര്‍ച്ചകളില്‍ തിങ്കളാഴ്ച അദ്ദേഹം പങ്കെടുക്കും. കരാറില്‍ ഭാഗമാകണോ വേണ്ടയോ എന്നകാര്യത്തില്‍ ഇന്ത്യ അന്തിമ തീരുമാനമെടുത്തിട്ടില്ല.
















