തൃശ്ശൂര്‍: അയ്യപ്പസ്വാമിയെ നിന്ദിച്ച് ഫ്‌ളക്‌സ് വരെ സ്ഥാപിച്ച പാരമ്പര്യമുള്ള കേരളവര്‍മ്മ കേളേജിലെ എസ്എഫ്‌ഐ പ്രാവര്‍ത്തകരുടെ ആക്രമണങ്ങള്‍ക്ക് തെല്ലും കുറവില്ല. അക്രമണങ്ങള്‍ തുടര്‍ക്കഥയാക്കി അഴിഞ്ഞാടിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇന്നലെ കേളേജില്‍ നടന്ന കേരളപ്പിറവി ആഘോഷങ്ങള്‍ക്കിടയിലും അത് ആവര്‍ത്തിച്ചു. തുടര്‍ന്ന് എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികള്‍ തന്നെ അതിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നു.
പ്രത്യേക വസ്ത്രം ധരിച്ചെത്തിയതിന് അന്ധവിദ്യാര്‍ത്ഥി ഉള്‍പ്പടെ എട്ട് പേരെ മര്‍ദ്ദിച്ചു എന്നാണ് എസ്എഫ്‌ഐക്കെതിരായ വിമര്‍ശനം. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് പ്രിന്‍സിപ്പാളിന്റെ ഓഫീസ് വിദ്യാര്‍ത്ഥികള്‍ ഉപരോധിച്ചു. അതേസമയം മര്‍ദ്ദനം ഉണ്ടായിട്ടില്ലെന്നാണ് യൂണിയന്റെ നിലപാട്. ഹോസ്റ്റല്‍ നടത്തിപ്പ് സംബന്ധിച്ച് ചില വിദ്യാര്‍ത്ഥികളുമായി വാക്ക് തര്‍ക്കം ഉണ്ടായെന്നും അത് തെറ്റിദ്ധരിച്ചതാണെന്നുമാണ് കോളേജ് യൂണിയന്റെ വിശദീകരണം.
















