ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് ഇസ്ലാമാബാദില്‍ വന്‍ പ്രതിഷേധ റാലി. 2018ലെ പൊതു തെരഞ്ഞെടുപ്പില്‍ ഇമ്രാന്‍ കാപട്യം കാണിച്ചെന്ന് വിമര്‍ശിച്ചാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചത്.
ഒക്ടോബര്‍ 27ന് ദക്ഷിണ സിന്ധ് പ്രവിശ്യയില്‍ നിന്ന്, വലതുപക്ഷ റാഡിക്കല്‍ ഇസ്ലാമിസ്റ്റ് പാര്‍ട്ടിയായ ജാമിയത് ഉലേമെ ഇസ്ലാം ഫസല്‍(JUI-F) മേധാവി മൗലാന ഫസ്ലുര്‍ റഹ്മാനാണ് ഇമ്രാനെതിരെയുള്ള ആസാദി മാര്‍ച്ചിന് തുടക്കം കുറിച്ചത്. മറ്റ് പ്രതിഷേധ പാര്‍ട്ടികളുടെ നേതാക്കന്‍മാരും പ്രതിഷേധ റാലിക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള പരിപാടിയില്‍ പങ്കെടുത്തിരുന്നു. സാമ്പത്തികം കൈകാര്യം ചെയ്യുന്നതിലെ വീഴ്ച, കെടുകാര്യസ്ഥത, മോശം ഭരണം എന്നീ കാര്യങ്ങളിലും ഇമ്രാനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
















