ന്യൂദല്‍ഹി: അറുപത്തിമൂന്നാം കേരള പിറവി ദിനത്തില്‍ മലയാളികള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ആശംസകള്‍ നേര്‍ന്നത്. പ്രധാന മന്ത്രി മലയാളത്തില്‍ ട്വീറ്റ് ചെയ്യുന്നത് വളരെ അപൂര്‍വമാണ്. മുന്‍ വര്‍ഷങ്ങളിലെ ഓണഘോഷത്തിനു മോദിയുടെ മലയാള വീഡിയോ സന്ദേശം പ്രചരിച്ചിരുന്നു.
കേരളത്തിലെ എന്റെ എല്ലാ സഹോദരീ- സഹോദരന്മാര്‍ക്കും ഹൃദയം നിറഞ്ഞ കേരള പിറവി ദിനാശംസകള്‍. രാജ്യത്തിനായി മികച്ച സംഭാവനകള്‍ നല്‍കിയിട്ടുള്ളവര്‍ ആണ് കേരളീയര്‍ എന്നും സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ ആഹ്ലാദവും അഭിവൃദ്ധിയും കളിയാടട്ടെയെന്നും അദേഹം കുറിച്ചികൊണ്ടാണ് ട്വീറ്റ് അവസാനിപ്പിച്ചത്.

ഹരിയാന, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കും സംസ്ഥാനം പിറവികൊണ്ട ദിനത്തില്‍ മോദി ആശംസകള്‍ നേര്‍ന്നു. കരളത്തിനു പുറമേ കര്‍ണാടകയിലെ ജനങ്ങള്‍ക്കും പ്രാദേശിക ഭാഷക്ക് പുറമേ ഇംഗ്ലീഷിലും ആശംസ നേര്‍ന്നു. മറ്റിടങ്ങളില്‍ അതാതിടങ്ങളിലെ പ്രാദേശിക ഭാഷയിലാണ് ആശംസകള്‍ അര്‍പ്പിച്ചത്.
















