Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ജാതിയെ തോല്‍പ്പിക്കുന്നവര്‍ മതത്തിന്റെ ജയം കാണുന്നില്ല

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Oct 30, 2019, 07:57 am IST
in Vicharam

അഞ്ച് മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലത്തെ രാഷ്‌ട്രീയ പാര്‍ട്ടികളുടെ ജയപരാജയത്തേക്കാള്‍ ജാതിമത ശക്തികളുടെ തോറ്റുതൊപ്പിയിടലായി വ്യാഖ്യാനിക്കുകയാണ് രാഷ്‌ട്രീയ നിരീക്ഷകരും മാധ്യമങ്ങളും. ഒപ്പം ബിജെപി തകര്‍ന്നേ എന്നുപറഞ്ഞ് സന്തോഷിക്കുകയും ചെയ്യുന്നു. സമദൂരത്തുനിന്ന്് ശരിദൂരത്തേക്ക് പോയതിന് നായന്മാരേയും അരൂരില്‍ തോറ്റതിന് ഈഴവരേയും ഭള്ള് പറഞ്ഞ് രസിക്കുകയാണ് രാഷ്‌ട്രീയ വിശാരദന്മാര്‍. വടക്കേ ഇന്ത്യയിലെ ജാതിരാഷ്‌ട്രീയം കേരളത്തിലനുവദിക്കില്ലെന്ന് പറഞ്ഞ് ഊറ്റം കൊള്ളുന്നു. ജാതിസംഘടനകള്‍ രാഷ്‌ട്രീയത്തിന് തീണ്ടാപ്പാട് അകലെ നില്‍ക്കണമെന്ന് ഉപദേശിക്കുന്നു. തികച്ചും മതേതരവാദികളും ജനാധിപത്യ വിശ്വാസികളുമായ മഹാഭൂരിപക്ഷം നായര്‍, ഈഴവ ജനതയെ മോശക്കാരാക്കാനുള്ള ബോധ

പൂര്‍വമായ ശ്രമവും നടക്കുന്നു. തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ ജാതി താല്‍പര്യത്തിനുപരിയായി നിലപാടെടുക്കുന്നതില്‍ എന്നും മുന്നില്‍ നായര്‍, ഈഴവ സമുദായക്കാരാണെന്നതിന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍തന്നെ തെളിവ്. തിരുവനന്തപുരമാണ് നായന്മാരുടെ കുത്തക മണ്ഡലമായി പറയുന്നത്. വി.കെ. കൃഷ്ണമേനോന്‍, കെ. കരുണാകരന്‍, എം.എന്‍. ഗോവിന്ദന്‍ നായര്‍, പി.കെ. വാസുദേവന്‍ നായര്‍, കെ.വി. സുരേന്ദ്രനാഥ് തുടങ്ങി ശശി തരുര്‍ വരെ മണ്ഡലത്തെ കൂടുതല്‍ തവണ പ്രതിനിധീകരിച്ചത് നായന്മാരാണ് എന്നത് സത്യം. എന്നാല്‍ ആദ്യത്തെ തിരുവനന്തപുരം എം.പി. ആനി മസ്‌ക്രിനും തുടര്‍ച്ചയായി മൂന്നുതവണ ജയിച്ച എ. ചാള്‍സും നായന്മരല്ലായിരുന്നു. ഏറ്റവും കൂടുതല്‍ (അമ്പതു ശതമാനത്തിലധികം) വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച എ. നീലലോഹിത ദാസന്‍ നാടാരും പന്ന്യന്‍ രവീന്ദ്രനും തോല്‍പ്പിച്ചത് നായര്‍ സമുദായത്തില്‍ പെട്ടവരെയാണ്. അയ്യരും നായരും നാടാരും മാരാരും മേനോനും ഈഴവനും ക്രിസ്ത്യാനിയും ഒക്കെ തിരുവനന്തപുരത്ത് ജയിച്ചു. അതിനര്‍ത്ഥം മണ്ഡലത്തിലെ ഭൂരിപക്ഷസമുദായം ജാതീയമായല്ല ചിന്തിക്കുന്നത് എന്നല്ലേ?

ഇതേകാര്യം തന്നെയാണ് ആലപ്പുഴയിലും. ഈഴവരുടെ സ്വാധീനമണ്ഡലം എന്ന വിശേഷണമാണ് ആലപ്പുഴയ്്ക്കുള്ളത്്. വി.എം. സുധീരന്‍, വക്കം പുരുഷോത്തമന്‍, സുശീല ഗോപാലന്‍ എന്നിവര്‍ ഇവിടെ ജയിച്ചത് ഈഴവ ലേബലിലായിരുന്നില്ല. മണ്ഡലത്തെ പ്രതിനിധീകരിച്ച ടി.ജെ. ആഞ്ചലോസും കെ.എസ്. മനോജും കെ.സി. വേണുഗോപാലും എ.എം. ആരിഫും ഒന്നും ഈഴവരായിരുന്നില്ല. ഇവരൊക്കെ തോല്‍പിച്ചത് ഈഴവ സമുദായത്തില്‍പെട്ട പ്രഗത്ഭരെ ആയിരുന്നുതാനും. ആലപ്പുഴ മണ്ഡലം നിലവില്‍ വരുന്നതിന് മുന്‍പ് അമ്പലപ്പുഴ മണ്ഡലം ആയിരുന്നപ്പോള്‍ പി.കെ. വാസുദേവന്‍ നായര്‍ ഉള്‍പ്പെടെ ഈഴവരല്ലാത്തവരായിരുന്നു പ്രതിനിധികള്‍. ഈഴവരെ മാത്രമല്ല നായരേയും മുസ്ലീമിനേയും ക്രിസ്ത്യാനിയേയും മുക്കുവനേയും ഒക്കെ ജയിപ്പിച്ചുവിട്ട ആലപ്പുഴയിലെ ഈഴവര്‍ ജാതിചിന്തയ്‌ക്ക് അടിമകളാണെന്ന് പറയുന്നതിലെ യുക്തി മനസ്സിലാകില്ല.

ഈഴവര്‍ക്ക് വന്‍ സ്വാധീനമുള്ള എസ്എന്‍ഡിപിയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്ന കൊല്ലം മണ്ഡലത്തെ എക്കാലത്തും ലോക്‌സഭയില്‍ പ്രതിനിധീകരിച്ചത്് നായന്മാരാണ് എന്നതും കാണണം. നായര്‍, ഈഴവ ജാതികള്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ മതേതരത്വം പുലരുമ്പോള്‍ മറ്റുചില സംഘടിത സമുദായങ്ങളുടെ കാര്യവും ചിന്തിക്കണം. ഇടുക്കി, എറണാകുളം, പഴയ മൂവാറ്റുപുഴ മണ്ഡലങ്ങള്‍ ക്രിസ്ത്യന്‍ ശക്തികേന്ദ്രങ്ങളായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്്. സി.എം. സ്റ്റീഫന്‍ മുതല്‍ ഡീന്‍ കുര്യാക്കോസ് വരെ ഇടുക്കിയെ ഇതേവരെ പ്രതിനിധീകരിച്ച 10 പേരും ക്രിസ്ത്യാനികളായിരുന്നു. മൂവാറ്റുപുഴയില്‍ സി.എം. സ്റ്റീഫന്‍ മുതല്‍ പി.ടി ചാക്കോ വരെ 15 തവണ ജയിച്ചത് ക്രിസ്ത്യാനികള്‍ മാത്രം. എറണാകുളത്ത് ഒരിക്കല്‍ വി. വിശ്വനാഥമേനോന്‍ ജയിച്ചതൊഴിച്ചാല്‍ എല്ലാ പ്രാവശ്യവും ഭൂരിപക്ഷ സമുദായമായ ക്രിസ്ത്യാനികള്‍ മാത്രമല്ല ലത്തീന്‍ കത്തോലിക്കര്‍ മാത്രമാണ് എംപിമാരായത്. മുസ്ലീങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മലപ്പുറം (മഞ്ചേരി) മണ്ഡലത്തില്‍നിന്ന് മുസ്ലീം അല്ലാതെ ആരും ജയിച്ചിട്ടില്ല. കെ. കേളപ്പന്‍ പ്രതിനിധീകരിച്ചിരുന്ന പൊന്നാനി മുസ്ലീം ഭൂരിപക്ഷ മണ്ഡലമായശേഷം അവിടെ ജയിച്ചത് മുസ്ലീങ്ങള്‍ മാത്രം. ഇല്ലാത്ത ജാതി സ്വാധീനത്തെ പര്‍വതീകരിച്ചും തെറ്റായും പ്രചരിപ്പിക്കുന്നവര്‍ നഗ്നമായ മതസ്വാധീനത്തെ കണ്ടില്ലെന്ന് നടിക്കുന്നു എന്നതാണ് തെരഞ്ഞെടുപ്പ്് ചരിത്രം നല്‍കുന്ന ചിത്രം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

India

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.