തിരുവനന്തപുരം: വൈദ്യുതി മന്ത്രി എംഎം മണിയുടെ ഔദ്യോഗിക കാറിന്റെ ടയര്‍ പത്ത് തവണയായി മാറിയത് 34 എണ്ണം. ടയറിന്റെ പേരില്‍ മണി നടത്തിയ പകല്‍കൊള്ള വിവരവകാശ രേഖയായാണ് പുറത്തുവന്നിരിക്കുന്നത്. ഇതിനായി അഞ്ചുലക്ഷം രൂപയാണ് ഖജനാവില നിന്ന് ചെലവഴിച്ചിരിക്കുന്നത്. മന്ത്രി മണി ഇപ്പോള്‍ ഉപയോഗിക്കുന്നത് 2017 മോഡല്‍ ഇന്നോവ ക്രിസ്റ്റയാണ്.
പതിനായിരം മുതല്‍ പതിമൂന്നായിരം വരെയാണ് ഒരു ഇന്നോവ ടയറിന്റെ വില. അമ്പതിനായിരം മുതല്‍ എണ്‍പതിനായിരം കിലോമീറ്റര്‍ വരെയാണ് കേരളത്തിലെ റോഡുകളില്‍ ടയറിന്റെ ആയുസ്. മണി കള്ളക്കണക്ക് കാണിച്ചാണ് ഖജനാവിലെ പണം അടിച്ച് മാറ്റിയതെന്ന് ഇതില്‍ നിന്നു വ്യക്തമാണ്. മന്ത്രി മണിയുടെ കെ.എല്‍.01 സിബി 8340 എന്ന ഇന്നോവയാണ് ടയര്‍മാറ്റലില്‍ റെക്കോഡ് ഇട്ടിരിക്കുന്നത്. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ ഉപയോഗിക്കുന്ന കെ.എല്‍.01 സിബി 8318 നമ്പര്‍ ഇന്നോവയ്‌ക്ക് നാലു തവണയായി 13 ടയറുകളാണ് മാറിയിരിക്കുന്നത്.

















