തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ബിജെപി നേതാക്കളെയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെയും വധിക്കുമെന്ന് കോഴിക്കോടുനിന്ന് ലഷ്‌കര്‍ സംഘടനയുടെ ഭീഷണി. ദേശീയ അന്വേഷണ ഏജന്‍സിക്ക് ലഭിച്ച കത്തിലാണ് വധഭീക്ഷണി മുഴക്കിയിരിക്കുന്നത്. പ്രസിഡന്റ് രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നദ്ദ, ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗത്, ബിജെപി നേതാവ് ലാല്‍ കൃഷ്ണ അദ്വാനി എന്നിവരെ വധിക്കുമെന്നും കത്തില്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.
ബംഗ്ലാദേശിനെതിരായ ടി20 പരമ്പര കളിക്കാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് നേരെയും ആക്രമണം നടത്തുമെന്ന് ഇവര്‍ അവകാശപ്പെട്ടിട്ടുണ്ട്. ന്യൂഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ വധിക്കുമെന്നാണ് ഭീഷണി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഗൗരവമായി എടുത്തിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ടീമിനുള്ള സുരക്ഷയും ന്യൂഡല്‍ഹിയിലെ സുരക്ഷാ സംവിധാനവും ശക്തമാക്കാന്‍ എന്‍.ഐ.എ. നടപടി തുടങ്ങി. കോഴിക്കോട് കേന്ദ്രമായി ലഷ്‌കര്‍ സംഘടന പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് സംസ്ഥാന പോലീസിനോട് എന്‍ഐഎ വിശദീകരണം തേടിയിട്ടുണ്ട്.
എന്‍.ഐ.എ ഭീഷണിക്കത്ത് ബി.സി.സി.ഐയ്‌ക്കും ഡല്‍ഹി പോലീസിനും കൈമാറിയിട്ടുണ്ട്. മൂന്ന് ടി20 മത്സരങ്ങളും രണ്ട് ടെസ്റ്റുമാണ് ഇന്ത്യ ബംഗ്ലാദേശിനെതിരേ കളിക്കുന്നത്. നവംബര്‍ മൂന്നിനാണ് പരമ്പര ആരംഭിക്കുന്നത്. ആദ്യ ടി20 മത്സരം ഞായറാഴ്ച ന്യൂഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ആരംഭിക്കും. കോലിക്ക് ഭീഷണിയുണ്ടെങ്കിലും ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ കോഹ്ലി കളിക്കാനിറങ്ങുന്നില്ല.
















