പാലക്കാട്: സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ വാളയാര്‍ പീഡനക്കേസ് മറയ്‌ക്കാനാണ് സര്‍ക്കാര്‍ മൂന്ന് മാവോയിസ്റ്റുകളെ കൊന്നതെന്ന് വി.കെ ശ്രീകണ്ഠന്‍ എംപി പറഞ്ഞു. കുറച്ചുകാലമായി ഈ സ്ഥലത്ത് മാവോയിസ്റ്റ് സാനിധ്യമില്ലെന്ന് പോലീസ് തന്നെ പറഞ്ഞിരുന്ന കാര്യമാണ്.

സര്‍ക്കാരിന്റെ തലയ്‌ക്ക് വാളുയര്‍ത്തി നില്‍ക്കുന്ന വാളയാര്‍ കേസിനെ സംബന്ധിക്കുന്ന പ്രതിഷേധത്തില്‍ നിന്നും രക്ഷപ്പെടാന്‍ സര്‍ക്കാര്‍ നടത്തിയ നാടകമാണിതെന്നാണ് പൊതുവെയുള്ള ആരോപണം. ഇതൊരു വ്യജ ഏറ്റുമുട്ടലാണെന്നും മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതില്‍ ദുരൂഹതയുണ്ടെന്നും വി.കെ ശ്രീകണ്ഠന്‍ എംപി പറഞ്ഞു.
തിങ്കളാഴ്ചയായിരുന്നു പാലക്കാട് പുതൂര്‍ മഞ്ചിക്കണ്ടിയില്‍ സുരക്ഷാ സേനയായ തണ്ടര്‍ ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടിയത്. ഒരു സ്ത്രിയുള്‍പ്പെടെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്.
















