ന്യൂദല്‍ഹി : ആഗോള നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സൗദിയിലേക്ക് തിരിക്കുന്നതിന് മുമ്പ് വ്യോമപാത സപാക്കിസ്ഥാന്‍ അടച്ചിട്ടു. എവിയേഷന്‍ ഓഗനസൈഷേന്റെ അനുമതി പ്രകാരമാണ് സാധാരണ വ്യോമപാതയില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നത്. എന്നാല്‍ യാതൊരു വിധത്തിലുള്ള മുന്നറിയിപ്പുമില്ലാതെ പാക്കിസ്ഥാന്‍ വ്യോമപാത അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു.
ഇതിനെ തുടര്‍ന്ന് അന്താരാഷ്‌ട്ര സിവില്‍ എവിയേഷന്‍ ഓര്‍ഗനൈസേഷനില്‍ ഇന്ത്യ പരാതി നല്‍കി. പാക്കിസ്ഥാന്റെ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സൗദിയില്‍ എത്താന്‍ സാധാരണയിലും കൂടുതല്‍ സമയം എടുത്തിരുന്നു. കൂടാതെ ഒട്ടേറെ ദുഷ്‌കരമായ സാഹചര്യങ്ങളെ പ്രധാനമന്ത്രിക്ക് നേരിടേണ്ടതായും വന്നെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.
അതേസമയം സിവില്‍ എവിയേഷന്റെ അനുമതിയില്ലാതെയാണ് പാക്കിസ്ഥാന്റെ ഈ നടപടിയെന്ന് വ്യക്തമായിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് പാക്കിസ്ഥാനോട് വിശദീകരണം തേടിയിരിക്കുകയാണ്. ഇതിനു മുമ്പ് കശ്മീര്‍ വിഷയവുമായി ബന്ധപ്പെടുത്തിയും പാക്കിസ്ഥാന്‍ വ്യോമപാത അടച്ചിട്ടിരുന്നു.
അതിനിടെ നിക്ഷേപ സംഗമത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സൗദിയില്‍ എത്തി. വിമാനത്താളത്തില്‍ രാജകീയമായാണ് മോദിയെ സൗദി ഭരണകൂടം എതിരേറ്റത്. സന്ദര്‍ശനത്തോടനുബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ തന്ത്രപ്രധാനമായ പല കരാറുകളിലും ഒപ്പുവെയ്‌ക്കുമെന്നാണ് സൂചന.
















