ഷെയ്ഖ്പുര: ബീഹാറിലെ ഷെയ്ഖ്പുര ജില്ലയില്‍ സന്ന്യാസിനിയെ നാലു പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. ഞായറാഴ്ച രാത്രി ജന്മനാടായ ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലെക്ക് യാത്ര ചെയ്യുന്നതിനിടയാലാണ് ഫുള്‍ചോഡ് ഗ്രാമത്തിന് സമീപം സംഭവം നടന്നതെന്ന് മഹിള പോലീസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ യശോദ ദേവി പറഞ്ഞു.
നവാഡ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ കക്കോലത്തിലെ ഒരു ആശ്രമത്തില്‍ സന്ന്യസ ജീവിതനയിക്കുകയായിരുന്നു ഇവരെ അമ്മ ഗുരുതരാവസ്ഥയിലാണെന്നും ഉടനെ കാണണമെന്ന് അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു രണ്ട് നാട്ടുകാര്‍ കൂട്ടികൊണ്ട് പോകുകയായിരുന്നു. തുടര്‍ന്ന് ബസ്തി ജില്ലയിലെക്ക് രണ്ട് ആശ്രമവാസികളുമൊത്ത് യാത്ര തിരിച്ചു. ഇവര്‍ നാലു പേരും കൂടിചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്‌തെന്ന സന്യാസിനിയുടെ മൊഴി ശേഖരിച്ച പോലീസ് കേസെടുക്കുകയായിരുന്നു. പ്രതികള്‍ ഓടി രക്ഷപ്പെട്ടുവെന്നും അവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും എസ്എച്ച്ഒ വ്യക്തമാക്കി.
















