വാഷിങ്ടണ്‍: ഐഎസ് തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദിയുടെ മരണത്തിനിടയാക്കിയ രഹസ്യ ഓപ്പറേഷണില്‍ പങ്കെടുത്ത നായയുടെ ചിത്രം പുറത്ത് വിട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണോള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം യുഎസ് സ്പഷ്യല്‍ ഫോര്‍സസ് നടത്തിയ ഓപ്പറേഷണില്‍ സാഹായിച്ച നായക്ക് പരുക്കേറ്റതായി അമേരിക്കയുടെ ജോയിന്റ് ചീഫ് സ്റ്റാഫ് ചെയര്‍മാന്‍ വെളിപ്പെടുത്തിയിരുന്നു.
ഐസിസ് നേതാവ് അബുബക്കര്‍ അല്‍ ബാഗ്ദാദിയെ പിടികൂടി കൊലപ്പെടുത്തിയ മഹത്തായ ദൗത്യം ചെയ്ത നായയുടെ ചിത്രം ഞങ്ങള്‍ പങ്കുവക്കുന്നുവെന്ന അടിക്കുറിപ്പോടെയാണ് ട്രംപ് നായയുടെ ചിത്രം ട്വീറ്റ് ചെയ്തത്. നായയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. നായയുടെ പേര് ഇപ്പോള്‍ പുറത്ത് വിടാന്‍ തയ്യാറല്ലെന്ന് മാര്‍ക്ക് മില്ലി വ്യക്തമാക്കി. നിലവില്‍ നായ ചികിത്സയിലാണെന്നും സുഖം പ്രാപിക്കുകയാണെന്നും മില്ലി അറിയിച്ചു.

സിറിയിയിലെ ഇഡ്ലിബില്‍ നടന്ന പ്രത്യേക ദൗത്യത്തില്‍ മഹത്തായ സേവനമാണ് നായ നടത്തിയതെന്നും ജനറല്‍ മാര്‍ക്ക് മില്ലി വ്യക്തമാക്കി. ഇഡ്ലിബിന് സമീപത്തെ തുരങ്കത്തില്‍ ഒളിച്ചു കഴിയുകയായിരുന്നു ബാഗ്ദാദി. യുഎസ് സംഘം എത്തിയതറിഞ്ഞ് അലറി കരഞ്ഞുകൊണ്ട് ഓടിയ ബാഗ്ദാദിക്ക് പിന്നാലെ ദൗത്യ സംഘത്തിനൊപ്പമുള്ള നായ്‌ക്കളും ഓടിയിരുന്നു. പിടിക്കപെടാത്തിരിക്കാന്‍ ബാഗ്ദാദിയും കുടുംബവും ശരീരത്തില്‍ വച്ച് കെട്ടിയിരുന്ന ബോംബുകള്‍ പൊട്ടിച്ച് ചത്തൊടുങ്ങുകയായിരുന്നു എന്നും ട്രംപ് നടത്തിയ പത്ര സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ബാഗ്ദാദിയെ പിന്തുടര്‍ന്നെത്തിയ നായക്ക് അപകടത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് ചികിത്സക്ക് പ്രവേശിപ്പിച്ചു.















