Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എനിക്കും സിപിഎമ്മില്‍ ചേരണം; കൊന്നിട്ടു വന്നാലും ബലാത്സംഗം ചെയ്താലും മാമ പണി ചെയ്താലും അഴിമതി നടത്തിയാലും നേട്ടങ്ങളെ ഉണ്ടാകൂ; മുഖ്യമന്ത്രി പിണറായി വിജയന് സാമൂഹിക പ്രവര്‍ത്തകയുടെ കത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2019, 11:09 am IST
in Kerala

തിരുവനന്തപുരം: വാളയാര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തെഴുതി ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകയും മലയാളിയുമായി ദീപാ മനോജ്. കുട്ടികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടന പ്രവര്‍ത്തക കൂടിയാണ് ദീപാ. എനിക്കും സിപിഎമ്മില്‍ ചേരണം എന്നു വ്യക്തമാക്കിയാണു മുഖ്യമന്ത്രിക്ക് കത്ത്. സിപിഎമ്മില്‍ ചേരാന്‍ ആഗ്രഹിക്കുന്നതിന്റെ കാരണങ്ങള്‍ ഇങ്ങനെ പറയുന്നു. ജോലി ഉറപ്പാക്കാന്‍.. കൊന്നിട്ട് വന്നാലും ബലാത്സംഗം ചെയ്താലും മാമ പണി ചെയ്താലും മോഷണം അഴിമതി ഒക്കെ നടത്തിയാലും അങ്ങയുടെ പാര്‍ട്ടിയുടെ ഭാഗമായാല്‍ എനിക്ക് നേട്ടങ്ങള്‍ മാത്രമേ ഉണ്ടാകൂ എന്നാണ്  പിണറായിക്കെഴുതിയ കത്തില്‍ ദീപ പറയുന്നത്. കൂടാതെ, പാര്‍ട്ടിയിലേക്ക് ഞാന്‍ വരുമ്പോള്‍ നല്ല മൂര്‍ച്ചയുള്ള ഒരു വാളും, കുറച്ച് ബോംബുകളും കൂടി എനിക്ക് വേണം അതും അവിടെ കരുതി വയ്‌ക്കാനും ദീപ കത്തില്‍ പറയുന്നു. വാളയാറിലെ കുട്ടികളുടെ മാതാപിതാക്കളുമായി സംസാരിച്ച ശേഷമാണ് ദീപ മുഖ്യമന്ത്രിക്ക് കത്തയച്ചത്. 

കത്തിന്റെ പൂര്‍ണരൂപം-

പ്രിയപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ അറിയാന്‍.. 

ഞാന്‍ ഡല്‍ഹിയില്‍ നിന്നും ദീപ മനോജ്. പാവങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെടുമ്പോള്‍ അവിടെയൊക്കെ ജാതി മത രാഷ്‌ട്രീയ വേര്‍തിരിവില്ലാതെ പ്രതികരിക്കുന്ന ആളാണ്.. പ്രവര്‍ത്തിക്കുന്ന ആളാണ്.. നമ്മള്‍ പലതവണ നേരിട്ട് കണ്ടിട്ടും മിണ്ടിയിട്ടുമുണ്ട്.. അന്നും ഞാന്‍ പറഞ്ഞിരുന്നു ഒന്നും ശരിയല്ല എന്നു.. ഇന്ന് വീണ്ടും പറയുന്നു.. ഇതെന്റെ അങ്ങേക്കുള്ള രണ്ടാമത്തെ കത്താണ്

അങ്ങ് അറിയുമോ കൃതിക, ശരണ്യമാരേ.. അവരുടെ മാതാപിതാക്കളുമായി ഞാന്‍ കുറച്ചു നേരം സംസാരിച്ചിരുന്നു. 9 ഉം 11 ഉം വയസ്സുള്ള വാളയാറിലെ ആത്മഹത്യ എന്താണെന്നു അറിയാത്ത രണ്ടു പിഞ്ചു കുഞ്ഞുങ്ങള്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടു. ആദ്യം ചേച്ചിയെയും മൂന്ന് മാസത്തെ ഇടവേളയ്‌ക്കു ശേഷം അനിയത്തിയേയും തല്ലി കൊന്നു കെട്ടിത്തൂക്കിയപ്പോള്‍ അങ്ങയുടെ സര്‍ക്കാരിന് അതൊരു വലിയ കാര്യമായിരുന്നില്ല എന്നു പ്രതികളെ വെറുതെ വിട്ടപ്പോള്‍ മനസ്സിലായി.. ഒന്നു പറയൂ സാറെ തന്തക്കു പിറക്കാത്ത ആ പ്രതികള്‍ക്ക് ഈ കുട്ടികളുടെ ഏതു അവയവം ആണ് കാമം ഉണര്‍ത്തിയത്? രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം അവന്റെ ഒക്കെ ഏതു സേവനത്തിനു പ്രത്യുപകാരമാണ് വെറുതെ വിടാന്‍ പ്രേരണ ആയത്? ജലജ മാധവന്‍ എന്ന പബ്ലിക് പ്രോസിക്യൂട്ടര്‍ പറയുന്നത് കൂടി ഒന്നു കേള്‍ക്കണേ.. അവരുടെ അമ്മ കരഞ്ഞു കൊണ്ടു എന്നോട് ആവശ്യപ്പെട്ടത് ഒന്നുമാത്രം.. കുറ്റവാളികളെ വെറുതെ വിടല്ലേ മേഡം. ഇനിയുമൊരമ്മയും അച്ഛനും കരയാന്‍ ഇടയാവാതിരിക്കട്ടെ മേഡം എന്നു..

ഇനി ഒരു ജിഷ ഉണ്ടാവില്ല എന്നു തറപ്പിച്ചും ഉറപ്പിച്ചും പറഞ്ഞു അമ്മ പെങ്ങന്മാരുടെ വോട്ട് പിടിച്ച് അധികാരത്തില്‍ വന്ന അങ്ങ് ജിഷക്ക് നീതി വാങ്ങി കൊടുത്തോ? അതിന് മുന്‍പ് കിരാതമായി കൊല്ലപ്പെട്ട സൗമ്യക്ക് നീതി കിട്ടിയോ? ഗോവിന്ദചാമിയെ തൂക്കി കൊന്നോ??

സിപിഎമ്മില്‍ ചേരാന്‍ ഞാനും പ്ലാന്‍ ചെയ്യുന്നു.. എന്തിനെന്നല്ലേ.. ജോലി ഉറപ്പാക്കാന്‍.. കൊന്നിട്ട് വന്നാലും ബലാത്സംഗം ചെയ്താലും മാമ പണി ചെയ്താലും മോഷണം അഴിമതി ഒക്കെ നടത്തിയാലും അങ്ങയുടെ പാര്‍ട്ടിയുടെ ഭാഗമാകയാല്‍ എനിക്ക് നേട്ടങ്ങള്‍ മാത്രമേ ഉണ്ടാകൂ.. ഒരുക്കി വെക്കൂ എനിക്കുമൊരു മൂര്‍ച്ചയുള്ള വാളും അരയില്‍ കെട്ടാന്‍ ഒരു ബോംബും തരൂ..

വാളയാര്‍ കേസില്‍ സിഡബ്യുസി ചെയര്‍മാന്‍ പ്രതികളുടെ വക്കീല്‍ ആയതെങ്ങനെ എന്നു മുഖ്യമന്ത്രി പറയണം..തൊടുപുഴ കേസിലെ അഞ്ജനക്ക് താങ്കളുടെ പാര്‍ട്ടി കൊടുക്കുന്ന പിന്തുണ ഞാന്‍ പലതവണ പറഞ്ഞു കഴിഞ്ഞു കേരളഹൗസില്‍ വച്ച് പല മന്ത്രിമാരേയും മന്ത്രി ശ്രീ ബാലനെയും നേരിട്ട് കണ്ടു ഇക്കാര്യം ഞാന്‍ പറഞ്ഞതുമാണ്..കോഴിക്കോട് ലവ് ജിഹാദിന് ഇരയാക്കപ്പെട്ട പെണ്‍കുട്ടിയോടും കുടുംബത്തോടും അങ്ങ് കാണിച്ച നെറികേട് എനിക്കറിയാം പകരം പ്രതിയെ സംരക്ഷിക്കുന്നതിന് അങ്ങയുടെ സര്‍ക്കാര്‍ ഉത്‌സുകത കാണിച്ചതും നേരിട്ടറിയാം..

സര്‍ ഓര്‍ക്കുന്നുണ്ടോ.. ദളിതനായ മധുവിനെ അടിച്ചു കൊന്നപ്പോള്‍ ഞാന്‍ ഒരു തുറന്ന കത്തെഴുതിയിരുന്നു.. ഇന്നിതാ മറ്റൊരു ദളിത കുടുംബത്തിന് വേണ്ടി ഒരിക്കലൂടെ ശക്തമായ പ്രതിഷേധം ഞാന്‍ രേഖപ്പെടുത്തുന്നു..അല്ല സാറെ.. 9 ഉം 11 ഉം വയസ്സുള്ള പിഞ്ചു കുഞ്ഞുമായി ഉഭയസമ്മത പ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നു വിശദീകരണം നല്‍കിയ സിവൈഎസ്പി സോജന്‍ അങ്ങയുടെ നല്ല സേവകന്‍ ആണെങ്കിലും അയാള്‍ക്ക് തന്റെ പെങ്ങളുമായും മകളുമായും ഉള്ള ബന്ധം ആയിരിക്കില്ല ബാക്കി എല്ലാവര്‍ക്കും എന്നു ആ നെറികെട്ട കാക്കിപണിക്കാരനോട് പറയാന്‍ ആഗ്രഹിക്കുന്നു.

മുഖ്യമന്ത്രി സാറെ എന്തുകൊണ്ടാണ് അങ്ങയുടെ ഭരണകാലത്തു ഞങ്ങളുടെ പിഞ്ചു കുഞ്ഞുങ്ങള്‍ ഇങ്ങനെ തൂങ്ങിയാടുന്നത്.. എന്തുകൊണ്ടാണ് കോടതിയില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തുന്നത്? എന്തുകൊണ്ടാണ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടും ആ കുട്ടികളുടെ അമ്മ പ്രതികള്‍ കുട്ടികളെ ഉപദ്രവിക്കുന്നത് കണ്ടു എന്നു വിളിച്ചു പറഞ്ഞിട്ടും വെറുതെ വിട്ടത്?എന്തുകൊണ്ടാണ് മൂത്തവള്‍ മരിച്ച ദിവസം അവളുടെ വീടിന്റെ പരിസരത്തു നിന്നു രണ്ട് പേര്‍ ഇറങ്ങി പോകുന്നത് കണ്ടു എന്ന ഇളയ കുട്ടിയുടെ മൊഴി മുഖവിലയ്‌ക്ക് എടുക്കാതിരുന്നത്?

എന്തുകൊണ്ടാണ് സത്യം വിളിച്ചു പറഞ്ഞ ഇളയ കുട്ടിയെ മരണത്തില്‍ തള്ളിയിട്ടത്? എന്തുകൊണ്ടാണ് മൂത്ത കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇളയ കുട്ടിയുടെ മരണം വരെ കൈമാറാതിരുന്നത്?എന്തുകൊണ്ടാണ് മനുഷ്യാവകാശത്തിന്റെ ധ്വംസനം ഉണ്ടായിട്ടും അങ്ങയുടെ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ രാജി വെക്കാത്തതു?? ഇവര്‍ ദളിതര്‍ ആയത് കൊണ്ടാണോ? അവര്‍ക്കു മലം സമ്മാനപ്പൊതി അയച്ചത് ആരായാലും അവരോട് അഭിനന്ദനങ്ങള്‍ അറിയിക്കാന്‍ ഈ അവസരം ഉപയോഗിക്കട്ടെ..

ഇതൊക്കെ എന്റെ മാത്രമല്ല ഓരോ സാധാരണകാരന്റെയും മനസില്‍ അങ്ങയോടും അങ്ങയുടെ സര്‍ക്കാരിനോടും ചോദിക്കാന്‍ കരുതി വച്ച ചോദ്യങ്ങള്‍ ആണ്. പിന്നെ പിണറായി സാറെ.. താങ്കളുടെ സര്‍ക്കാരും അമ്മ പെങ്ങളെ തിരിച്ചറിയാത്ത പോലീസും ഒരു തുടരന്വേഷണം നടത്തി ഇനിയും ഒത്തിരി വിഷമിക്കണ്ട..സ്വകാര്യ ഏജന്‍സിയോ അല്ലെങ്കില്‍ ഇആക യോ ഈ കേസ് പുനരന്വേഷണം നടത്തട്ടെ..പഴയ എകഞ ഉം കുറ്റപത്രവും, അന്വേഷണ റിപ്പോര്‍ട്ടും ഒരിക്കലും സത്യസന്ധമായിരിക്കില്ല എന്നുറപ്പുള്ളതു കൊണ്ടും താങ്കളുടെ സര്‍ക്കാരിലും അന്വേഷണത്തിലും ഞങ്ങള്‍ സാധാരണ ജനത്തിന് വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ സ്വകാര്യ ഏജന്‍സിയെയോ ഇആക യെയോ കേസ് അനേഷിക്കട്ടെ.. കോടതി വിധിക്കു നേരെ നിങ്ങളുടെ സര്‍ക്കാര്‍ ഇതിലും വലിയ എന്ത് അപ്പീല്‍ നല്‍കുമെന്നാണ്?

ദളിതരോട് ചിറ്റമ്മ നയം കാണിച്ചാല്‍ ഇന്ന് അവരോടൊപ്പം കടലുപോലെ ആര്‍ത്തിരമ്പുന്ന സാധാരണക്കാര്‍ ഒപ്പമുണ്ടാകും എന്നു സര്‍ മറക്കരുത്.. അപ്പീല്‍ വേണ്ട.. പുനരന്വേഷണമാണ് വേണ്ടത്.. അങ്ങയുടെ പോലീസിന്റെ സേവനം ഈ കേസില്‍ വേണ്ട.. ഇആക അല്ലെങ്കില്‍ സ്വകാര്യ ഏജന്‍സി ക്ക് അന്വേഷണ ചുമതല കൊടുക്കുക..

വാളയാര്‍ പെണ്‍കുട്ടികള്‍ക്കു നീതി കിട്ടണം. അവരുടെ മാതാപിതാക്കള്‍ക്ക് ഒപ്പം.. അവരുടെ നീതിക്കായി പോരാടുന്ന ഓരോ വ്യക്തികള്‍ക്കുമൊപ്പം ഞാനും ഉണ്ടാവും.. തന്റെ മകളെ നശിപ്പിച്ചവനെ ഇല്ലാതാക്കിയ ശങ്കരനാരായണന്‍ എന്ന അച്ഛന് ഹൃദയം കൊണ്ടു വണങ്ങുന്നു..ഈ ജ്വാല കെട്ടടങ്ങില്ല സര്‍.. കൃതിക ശരണ്യമാര്‍ക്ക് നീതി കിട്ടുവോളം.. സത്യം ജയിക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുഞ്ഞുങ്ങള്‍ക്കു സുരക്ഷ വേണം എന്നാഗ്രഹിക്കുന്ന ഒരായിരം അച്ഛനമ്മമാര്‍ എനിക്കൊപ്പം ഉണ്ടാവും എന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

Business

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

Kerala

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Kerala

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

Kerala

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

വീടിനു പുറത്ത് ഷൂവിനകത്ത് വച്ച താക്കോലെടുത്ത് 10 പവൻ മോഷ്ടിച്ചു; ശേഷം താക്കോൽ തിരികെവെച്ചു

ഈസ്റ്റർ അവധി; യശ്വന്തപുരയിൽ നിന്ന് കണ്ണൂരേക്ക് മംഗളൂരു വഴി സ്പെഷൽ ട്രെയിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.