തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിദഗ്ദ ചികിത്സയ്‌ക്കായി അമേരിക്കയിലേക്ക്.. ഇന്ന് രാവിലെയാണ് ഭാര്യ വിനോദിനിക്കൊപ്പം അദേഹം അമേരിക്കയ്‌ക്ക് പോയത്. ഒരുമാസത്തേക്കാണ് കോടിയേരിയുടെ അമേരിക്കന്‍ യാത്ര. രണ്ടാഴ്ചത്തേക്ക് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുത്തിട്ടുണ്ട്.
വിദഗ്ധ പരിശോധക്ക് ശേഷം തുടര്‍ ചികിത്സ ആവശ്യമെങ്കില്‍ അവധി നീട്ടാനാണ് ആലോചന. രണ്ടാഴ്ചത്തെ മാത്രം അവധിയായതുകൊണ്ട് പാര്‍ട്ടി ചുമതലകള്‍ക്ക് പകരം ആളെ നിയോഗിച്ചിട്ടില്ല. മയോ ക്ലിനിക്കിലെ വിദഗ്ദ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പരിശോധിക്കും.
















