തിരുവനന്തപുരം: കേരള നിയമസഭയുടെ പതിനാറാമത് സമ്മേളനത്തിന് തുടക്കമായി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട അഞ്ച് അംഗങ്ങളും എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്തു. ചോദ്യോത്തര വേളയ്‌ക്ക് ശേഷം നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ കോന്നിയിൽ നിന്നും ജയിച്ച കെ.യു ജനീഷ് കുമാർ ആദ്യം സത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് മഞ്ചേശ്വരത്തി നിന്ന് വിജയിച്ച എം.സി ഖമറുദ്ദീൻ, വട്ടിയൂർക്കാവിൽ നിന്നും വിജയിച്ച വി.കെ പ്രശാന്ത്, അരുരിൽ നിന്നും ജയിച്ച ഷാനിമോൾ ഉസ്മാൻ, എറണാകുളത്ത് നിന്നും തെരഞ്ഞെടുക്കപ്പെട്ട ടി.ജെ വിനോദും സത്യപ്രതിജ്ഞ ചെയ്തു.
പാലാ ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച മാണി സി കാപ്പന്‍ നേരത്തേ സത്യപ്രതിജ്ഞ ചെയ്തിരുന്നു.പാലാ ഉള്‍പ്പെടെ ആറു മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുശേഷമുള്ള ആദ്യ സമ്മേളനമാണിത്. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും അംഗബലത്തില്‍ കാര്യമായ മാറ്റമുണ്ട്. സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്ബോള്‍ 91 എംഎല്‍എമാരായിരുന്നു എല്‍ഡിഎഫിനുണ്ടായിരുന്നത്. അത് 93 ആയി വര്‍ധിച്ചു. എന്നാല്‍, യുഡിഎഫ് അംഗസംഖ്യ 47ല്‍നിന്ന് 45 ആയി കുറഞ്ഞു.
നവംബര്‍ 21 വരെ ചേരുന്ന സമ്മേളനത്തില്‍ 16 ഓര്‍ഡിനന്‍സുകള്‍ക്ക് പകരം ബില്ലുകള്‍ കൊണ്ടുവരും.
















