വാളയാറില്‍ നടന്ന ഇരട്ട ആത്മഹത്യ കേസില്‍ സര്‍ക്കാറിന്റെയും പോലീസിന്റെ ഒത്തുകളികള്‍ പുറത്തായത്തോടെ വിമര്‍ശങ്ങളുടെ കുമ്പാരവുമായി സോഷ്യല്‍ മീഡിയ ട്രോളന്‍മാര്‍. വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൗനം പാലിക്കുന്ന സാംസ്‌ക്കാരിക നായകരെ ഇവര്‍ അധികവും ട്രോളുന്നത്.

ഭാരതത്തില്‍ എവിടെയെങ്ങിലും സമനമായ സംഭവങ്ങള്‍ക്ക് നേരെ കുരക്കുന്ന പട്ടികള്‍ കേരളത്തിലുണ്ടാകുന്ന മനുഷ്യാവകാശലംഘനങ്ങളിലും പീഡനങ്ങളിലും, ആള്‍ക്കൂട്ട കൊലപാതകങ്ങളിലും മൗനം പലിക്കുന്നു എന്ന് തുടങ്ങി നിരവധി ആക്ഷേപങ്ങളാണ് ഉയരുന്നത്.

കേസിലെ പ്രതികളെ വെറുതെ വിട്ട നടപടി പ്രോസിക്യൂഷന്‍ അനാസ്ഥ മൂലമാണെന്ന ആരോപണത്തിന് പിറകെ സിപിഎമ്മുകാരായ പ്രതികള്‍ക്ക് വേണ്ട ഹാജരായ വക്കീല്‍ ശിശുക്ഷേമ സമിതി ജില്ല ചെയര്‍മാനായിരുന്നുവെന്നതും വിമര്‍ശനത്തിന് ശക്തി പകര്‍ന്നു.























