ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രക്ക് വീണ്ടു പാക്ക് വ്യോമപാത നിഷേധിച്ച് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി. ഇത് മൂന്നാം തവണയാണ് ഭാരത സര്‍ക്കാറിന്റെ അപേക്ഷ പാക്കിസ്ഥാന്‍ തള്ളുന്നത്. പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനത്തിനാണ് വ്യോമപാതക്ക് അനുമതി തേടിയത്. എന്നാല്‍, അനുമതി നല്‍കില്ലെന്നായിരുന്നു ഇന്ത്യന്‍ ഹൈക്കമ്മിഷണറോട് പാക്കിസ്ഥാന്റെ മറുപടി.
കഴിഞ്ഞ മാസം നരേന്ദ്ര മോദിയുടെ യുഎസ് യാത്രയ്‌ക്കും പാക്കിസ്ഥാന്‍ വ്യോമപാത നിഷേധിച്ചിരുന്നു. കശ്മീര്‍ വിഷയത്തില്‍ ഭാരതത്തിന്റെ തീരുമാനങ്ങള്‍ കണക്കിലെടുത്താണു തീരുമാനമെന്നു പാക്ക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി അന്നു പറഞ്ഞിരുന്നു. അതിനു മുന്‍പ് രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ ഐസ് ലാന്‍ഡ് യാത്രയ്‌ക്കും പാക്കിസ്ഥാന്‍ വ്യോമപാത നിഷേധിച്ചിരുന്നു.
















