കോയമ്പത്തൂര്‍: പത്തു ലക്ഷത്തിലധികം പേര്‍ക്ക് യോഗവിദ്യപകര്‍ന്ന നാനമ്മാള്‍(99) ഓര്‍മ്മയായി. രാജ്യം പത്മശ്രീ നല്‍കി ആദരിച്ച നാനമ്മാള്‍ രാജ്യത്തെ ഏറ്റവും പ്രായം ചെന്ന യോഗാധ്യാപകയായിരുന്നു.
കളിയപുരത്ത് ജനിച്ച നാനമ്മാള്‍ തന്റെ എട്ടാം വയസുമുതല്‍ യോഗാപഠനം ആരംഭിച്ചു.അച്ഛനായിരുന്നു ഗുരു. 50 വര്‍ഷത്തിലേറെയായി സജീവ യോഗാ പരിശീലനം നല്‍കിവന്ന നാനമ്മാള്‍ 10ലക്ഷം പേരിലേക്കാണ് തന്റെ അറിവ് പകര്‍ന്നുനല്‍കിയത്.ഓസോണ്‍ എന്ന പേരിലെ യോഗാ പരിശീലന കേന്ദ്രത്തില്‍ ദിവസവും 100കുട്ടികളെ വീതം പരിശീലിപ്പിച്ചിരുന്ന നാനമ്മാള്‍ക്ക് 50ലേറെ ആസനങ്ങളില്‍ അതീവ നൈപുണ്യം ഉണ്ടായിരുന്നു.
സമൂഹമാധ്യമമായ യൂട്യൂബിലൂടെ വളരെയധികം ശിഷ്യന്മാരെ സമ്പാദിച്ച നാനമ്മാള്‍ എല്ലാവരും മികച്ച ആരോഗ്യത്തോടെയിരിക്കുകയാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞിരുന്നു. സ്വന്തം ശരീരത്തെക്കുറിച്ച് അസാമാന്യധാരണയുണ്ടായിരുന്നയാളായിരുന്നു തന്റെ അമ്മയെന്ന് നാനമ്മാളിന്റെ മകന്‍ ബാലകൃഷ്ണന്‍ വ്യക്തമാക്കി.
















