അസം: സംസ്ഥാനത്ത് ജനസംഖ്യ നിയന്ത്രണത്തിന്റെ ഭാഗമായി രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിക്ക് അര്‍ഹത ഉണ്ടായിരിക്കില്ലെന്ന പ്രഖ്യപനത്തിനു പിന്നാലെ എതിര്‍പ്പുമായി ഇസ്ലാം മത മൗലികവാദികള്‍. മുസ്ലിം സമൂഹം ആരു പറയുന്നതും അനുസരിക്കില്ലെന്നും കുട്ടികളുണ്ടാക്കുന്നത് തുടരുമെന്നും ഓള്‍ ഇന്ത്യന്‍ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ.ഐ.യു.ഡി.എഫ്) മേധാവി ബദ്രുദ്ദീന്‍ അജ്മല്‍ പറഞ്ഞു.
ജനസംഖ്യ നിയന്ത്രണത്തിന്റെ നിരവധി ന്യായീകരണങ്ങളുമായിയാണ് ബദ്രുദ്ദീന്‍ അജ്മല്‍ രംഗത്തെത്തിരിക്കുന്നത്. മുസ്ലിം സമുദായത്തില്‍ സാക്ഷരരായ ആളുകള്‍ ഇപ്പോള്‍ വര്‍ദ്ധിച്ചുവരികയാണെന്നും മുസ്ലീങ്ങള്‍ക്ക് ജോലി ലഭിക്കുന്നത് തടയാനാണ് സര്‍ക്കാര്‍ ഈ നിയമം കൊണ്ടുവന്നതെന്നുമാണ് അജ്മലിന്റെ ആരോപണം. മുസ്ലിം ജനസംഖ്യകൂട്ടാന്‍ തങ്ങള്‍ പലതും ചെയുമെന്നും തങ്ങള്‍ക്ക് കൂടുതല്‍ കുട്ടികളുണ്ടെന്ന് പിന്നീട് അലറരുതെന്നും എ.ഐ.യു.ഡി.എഫ് മേധാവി പറഞ്ഞു.
2017 സെപ്റ്റംബറില്‍ 126 അംഗ അസം അസംബ്ലി അസമിലെ ജനസംഖ്യാ, വനിതാ ശാക്തീകരണ നയം’ അംഗീകരിക്കുന്ന പ്രമേയം പാസാക്കിയിരുന്നു. നയമനുസരിച്ച്, രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ മുനിസിപ്പല്‍, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ ജോലികളും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതില്‍ നിന്നും തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. മന്ത്രിസഭയുടെ തീരുമാനത്തിന് എല്ലാവിധ പിന്തുണയും മറ്റു രാഷ്‌ട്രീയ പാര്‍ട്ടികളും വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവില്‍ സര്‍ക്കാര്‍ സര്‍വീസിലുള്ളവരും രണ്ട് കുട്ടികള്‍ എന്ന നിബന്ധന പാലിച്ച് മാതൃകയാകണമെന്നും ഉത്തരവില്‍ പറയുന്നു. 2021 ജനുവരി ഒന്നു മുതലാകും ഈ നിയമം പ്രാബല്യത്തില്‍ വരുക.
അസമിലെ ജനസംഖ്യ 2001 ലെ സെന്‍സസ് പ്രകാരം 2.66 കോടിയായിരുന്നത് 2011ല്‍ 3.12 കോടിയായി വര്‍ധിച്ചിരുന്നു. ജനസംഖ്യയും വനിതാ ശാക്തീകരണവും സംബന്ധിച്ച നിയമം 2017ല്‍ അസം നിയമസഭ പാസാക്കുമ്പോള്‍ത്തന്നെ ഇങ്ങനെയൊരു നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ വ്യക്തമായ സൂചന നല്‍കിയിരുന്നു. രാജ്യത്ത് ആദ്യമായി ജനസംഖ്യ നിയന്ത്രിക്കാനായുള്ള പദ്ധതികള്‍ തയാറാക്കുന്ന സംസ്ഥാനമാണ് അസം. ഈ നിയമം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിട്ടുണ്ട്.
















