മുംബൈ : മഹാരാഷ്‌ട്രയില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമെന്ന് ദേവേന്ദ്ര ഫട്‌നാവിസ്. ബിജെപിയാണ് ഏറ്റവും വലിയ ഒറ്റ കക്ഷി. ദീപാവലിക്ക് ശേഷം സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുംബൈയില്‍ നടന്ന ദീപാവലി സമ്മേളനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കാര്‍ രൂപീകരണ പ്രക്രിയ ഞായറാഴ്‌ച്ചയ്‌ക്കുശേഷം ആരംഭിക്കും.
പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന്റെ ഭാഗമായി ഞായറാഴ്‌ച്ചയ്‌ക്കുശേഷം നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കും. ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലവും മികച്ചത് തന്നെയാണെന്നും ഫട്‌നാവിസ് കൂട്ടിച്ചേര്‍ത്തു.
















