ചണ്ഡീഗഢ്: ഹരിയാനയില്‍ മുഖ്യമന്ത്രിയായി മനോഹര്‍ലാല്‍ ഖട്ടാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സത്യദേവ് നാരായണ ആര്യ സത്യവാചകം ചൊല്ലിക്കൊടു. തുടര്‍ച്ചയായ രണ്ടാം തവണയാണ് മനോഹര്‍ ലാല്‍ ഖട്ടാര്‍ മുഖ്യമന്ത്രിയാകുന്നത്.
ഖട്ടാറിനൊപ്പം ജനനായക് ജനതാപാര്‍ട്ടി നേതാവ് ദുഷ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നദ്ദ, ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിംഗ് ബാദല്‍ അടക്കമുള്ളവര്‍ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയാകാനെത്തി.
ഹരിയാനയുടെ പതിനൊമത്തെ മുഖ്യമന്ത്രിയായാണ് മനോഹര്‍ലാല്‍ ഖട്ടാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്.. കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രി ആദ്യമായാണ് തുടര്‍ച്ചയായി രണ്ടാം വട്ടവും അധികാരത്തിലെത്തുന്നത്.
ശനിയാഴ്ച ഗവര്‍ണര്‍ നരൈന്‍ ആര്യ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 40 സീറ്റാണ് ലഭിച്ചത്. സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിക്ക് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ നല്‍കിയെങ്കിലും ജെജെപി സഖ്യവും പിന്തുണയ്‌ക്കുകയായിരുന്നു.
സഭാകക്ഷി യോഗത്തിനു ശേഷം ഖട്ടര്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്, ദുഷ്യന്ത് ചൗട്ടാല എന്നിവര്‍ക്കൊപ്പം ഗവര്‍ണര്‍ സത്യദേവ് നാരായണ്‍ ആര്യയെ സന്ദര്‍ശിച്ച് കത്തു നല്‍കി. 40 ബിജെപി അംഗങ്ങള്‍, 10 ജെജെപി അംഗങ്ങള്‍, 7 സ്വതന്ത്രര്‍ എന്നിവരുടെ പിന്തുണയാണ് ബിജെപിക്കുള്ളത്.
















