മൂന്നാം അദ്ധ്യായം. മൂന്നാം പാദം
യഥാശ്രയഭാവാധികരണം
ഈ അധികരണം ഈ
പാദത്തിലെ അവസാനത്തേതാണ്. ഇതില്‍ 6 സൂത്രങ്ങളുണ്ട്. ഉപാസനകളെയെല്ലാം ഒന്നിച്ചു ചേര്‍ക്കുന്നതിനെപ്പറ്റി ഈ അധികരണത്തില്‍ ചര്‍ച്ച ചെയ്യുന്നു.
ആദ്യത്തെ 4 സൂത്രങ്ങള്‍ പൂര്‍വ്വ പക്ഷത്തേയും തുടര്‍ന്നുള്ള രണ്ട് സൂത്രങ്ങള്‍ അവയ്‌ക്കുള്ള മറുപടിയുമാണ്.
സൂത്രം അംഗേഷു യഥാശ്രയ ഭാവഃ
കര്‍മ്മ സംബന്ധമുള്ള ഉ
പാസനകളില്‍ യജ്ഞങ്ങളിലെ ആശ്രയ ആശ്രയി ഭാവം എങ്ങനെയോ അങ്ങനെ ഉപാസനകളേയും ചേര്‍ക്കണം.
വേറെ വേറെയുള്ള അംഗങ്ങളെ ആശ്രയിച്ചുള്ള ഉ
പാസനം ആ അംഗത്തിന്റെ ഭാവമനുസരിച്ചാകും.
ഉപാസനകളെ ഒന്നിച്ചു ചേര്‍ക്കാമെന്നതിനെപ്പറ്റിയുള്ള
പൂര്‍വ്വ പക്ഷവാദത്തോടെ തുടങ്ങുന്നു.
യാഗാദി കര്‍മ്മങ്ങളുടെ അംഗങ്ങളായ ഉദ്ഗീഥം മുതലായ ഉപാസനകളെ മൂന്ന് വേദങ്ങളും വിധിച്ചിട്ടുണ്ട്. അവയെ ഒന്നിച്ച് ചേര്‍ക്കാമോ അതോ ഇഷ്ടം പോലെയാകാമോ? എന്നാണ് സംശയം. യജ്ഞങ്ങളില്‍ വിധിച്ചിട്ടുള്ള സ്‌തോത്രങ്ങളും മറ്റും മറ്റും ഒന്നിച്ച് ചേര്‍ക്കുന്നതു പോലെ ഈ അംഗങ്ങളും ഒന്നിച്ചുചേര്‍ക്കാം. ആശ്രയങ്ങള്‍ക്ക് അധീനങ്ങളാണ് അവ. ഒരേക്രിയയേയോ ജ്ഞാനത്തേയോ ആശ്രയിച്ചിട്ടുള്ളവയെ ഒന്നിച്ചു ചേര്‍ക്കാമെന്നാണ് അര്‍ത്ഥം.
സൂത്രം- ശിഷ്ടേശ്ച
ശ്രുതി ശാസനത്താല്‍ അത് വ്യക്തമാണ്.
യജ്ഞങ്ങള്‍ക്ക് ഉപയോഗിക്കുന്ന സ്‌തോത്രങ്ങളും മറ്റും മൂന്ന് വേദങ്ങളിലുമുണ്ട്.അതു പോലെ ജ്ഞാനാംഗങ്ങളായ വിദ്യകളും വേദങ്ങളിലുണ്ട്.
ഒരേ വിഷയത്തെ ആശ്രയിച്ചുള്ള വിദ്യകളെ സമുച്ചയിച്ച് അനുഷ്ഠിക്കാം.
വിവിധ തരത്തിലുള്ള ജ്ഞാനാംഗങ്ങളെ ഒന്നിച്ച് സമന്വയിക്കാമോ എന്നതിന്റെ ഉത്തരമാണ് ഇത്.
സൂത്രം- സമാഹരാത്’
എല്ലാ വേദങ്ങളിലുമുള്ള ഉപാസനക്ക് അനേ്യാന്യ ബന്ധമുണ്ടെന്ന് കാണുന്നതിനാല്‍ സമുച്ചിയിക്കാം.
ഛാന്ദോഗ്യത്തില്‍ ഉദ്ഗാതാവ് തനിക്കുണ്ടാവുന്ന തെറ്റുകള്‍ ഹോതാവിന്റെ കര്‍മ്മം കൊണ്ട് തിരുത്തുന്നു എന്ന് പറയുന്നു.
വേദങ്ങള്‍ ഓരോന്നിലും ഉള്ള ചേര്‍ച്ച പരസ്പരം സംബന്ധപ്പെടും എന്നും കര്‍മ്മോപാസനകള്‍ അനേ്യാ
ന്യം സംബന്ധപ്പെടും എന്ന് കാണിക്കുന്നതുമാണ് ഇത് .ഒരു വേദത്തിലെ ഉദ്ഗാതൃകര്‍മ്മവും മറ്റൊരു വേദത്തിലെ ഹോതൃകര്‍മ്മവും ഇവിടെ സമുച്ചയിക്കുന്നു. അതിനാല്‍ കര്‍മ്മോപാസനകള്‍ക്ക് തമ്മില്‍ ചേര്‍ച്ചയുണ്ടാകാമെന്ന് പൂര്‍വ്വ പക്ഷവാദത്തെ യാണ് ഈ സൂത്രത്തില്‍ വിവരിച്ചത്.
















