ന്യൂദല്‍ഹി: ഹരിയാനയിലെ നിയുക്ത ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയുടെ പിതാവിന് ജയിലില്‍ നിന്നു രണ്ടാഴ്ചത്തെ മോചനം അനുവദിച്ചു. മകന്റെ സത്യപ്രതിജ്ഞ ചടങ്ങുമായി ബന്ധപ്പെട്ടാണ് പരോളെന്നാണു സൂചന. അധ്യാപക നിയമന കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ടു തിഹാര്‍ ജയിലില്‍ കഴിയുകയാണ് ദുഷ്യന്തിന്റെ പിതാവ് അജയ് ചൗതാലയ്‌ക്ക് രണ്ടാഴ്ചത്തെ ജയില്‍വാസം അനുവദിച്ചതായി അധികൃതര്‍ അറിയിച്ചു.
അജയ് ചൗട്ടാല ഇന്നു വൈകിട്ടോ നാളെ രാവിലെയോ അജയ് ജയില്‍ മോചിതനാകുമെന്നാണ് റിപ്പോര്‍ട്ട്. ജയിലില്‍ നിന്ന് മോചിതനാകുന്ന ദിവസം മുതല്‍ രണ്ടാഴ്ചത്തേക്ക് ആകും പരോളെന്ന് ജയില്‍ അധികൃതരും വ്യക്തമാക്കി. ഹരിയാന മുന്‍മുഖ്യമന്ത്രിയും അജയ് ചൗട്ടാലയുടെ പിതാവുമായ ഓം പ്രകാശ് ചൗട്ടാലയും ഇതേ കേസില്‍ ജയിലിലാണ്. ജെജെപിയുടെ പിന്തുണയോടെ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതിനു പിന്നാലെയാണു ദുഷ്യന്തിന്റെ പിതാവിന് പരോള്‍ ലഭിച്ചുള്ള റിപ്പോര്‍ട്ടും പുറത്തുവന്നത്.
















