ന്യൂദല്‍ഹി : ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ജെജെപിയുമായി സഖ്യമുണ്ടാക്കിയതായി ആഭ്യന്തരമന്ത്രി അമിത് ഷാ. ജെജെപി അധ്യക്ഷന്‍ ദുഷ്യന്ത് ചൗട്ടാലയുമായുളള കൂടിക്കാഴ്ചയ്‌ക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അമിത് ഷാ വ്യക്തമാക്കിയത്. ജെജ്പിക്ക് പുറമേ സ്വതന്ത്രര്‍ കൂടി ബിജെപിയെ പിന്തുണച്ച് എത്തിയിട്ടുണ്ട്.
സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ഇന്ന് ഗവര്‍ണറെ കാണും. അടുത്ത അഞ്ച് വര്‍ഷത്തേക്ക് ബിജെപി- ജെജെപി സഖ്യം ഹരിയാന സര്‍ക്കാരിനെ നയിക്കുമെന്നും ഷാ അറിയിച്ചു.
സ്വതന്ത്രരടക്കം ഒമ്പത് പേരുടെ പിന്തുണ നേടി കേവലഭൂരിപക്ഷമായ 46 ബിജെപി നേരത്തെ തന്നെ മറികടന്നിരുന്നു. ഹരിയാനയെ നയിക്കാന്‍ സുസ്ഥിരമായ സര്‍ക്കാരായി നിലനില്‍ക്കുമെന്ന് ഖട്ടര്‍ പറഞ്ഞു. ഹരിയാന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 40 സീറ്റുകളും. ജെജെപിക്ക് 10 സീറ്റുകളുമാണ് ലഭിച്ചത്.
















