ന്യൂദല്‍ഹി: രാജ്പഥും പാര്‍ലമെന്റും നവീകരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. അഹമ്മദാബാദ് ആസ്ഥാനമായുള്ള കമ്പനിയായ എച്ച്‌സിപി ഡിസൈന്-പ്ലാനിങ് ആന്‍ഡ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിനാണ് കരാര്‍്. സബര്‍മതി നദീപരിസര പ്രദേശ നവീകരണ ചുമതലയും ഇതേ കമ്പനിക്കാണ്. രാഷ്‌ട്രപതി ഭവന്‍ മുതല്‍ വിജയ്ചൗക്കിലെക്കുള്ള നാല് കിലോമീറ്ററോളം വരുന്ന പ്രദേശം പൂര്‍ണമായും നവീകരിക്കും.
രാജ്പഥ്, പാര്‍ലമെന്റ്, പരിസരപ്രദേശങ്ങളുടെയും നവീകരണ ചുതമല എച്ച്‌സിപി കമ്പനിക്കായിരിക്കുമെന്ന് കേന്ദ്ര നഗര വികസന മന്ത്രി ഹര്ദീപ് പുരി പറഞ്ഞു. ഇന്ത്യാഗേറ്റും പദ്ധതിയുടെ ഭാഗമാണ്. അടുത്ത വര്‍ത്തോടെ പാര്‍ലമെന്റ് ഹൗസിന്റെ പുനരുദ്ധാരണവും ഇവയോടനുബന്ധിച്ചുള്ള ഓഫീസ് കെട്ടിടങ്ങളുടെ നിര്‍മ്മാണവും പദ്ധതിയുടെ ഭാഗമാണ്. 75ാം സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന 2022ല്‍ പുതിയ ഒരു പാര്‍ലമെന്റ് എന്നതും ആലോചനയിലുണ്ട്. 100 വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടങ്ങളാണ് ഈ മേഖലയിലെ നിലനില്‍ക്കുന്നത്.
















