ന്യൂദല്‍ഹി : ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് സിബിഐ. ഇതുമായി ബന്ധപ്പെട്ട് സിബിഐ സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കി.
ചിദംബരത്തിന് ജാമ്യം ലഭിച്ചാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന്് ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ ചിദംബരത്തിന് ജാമ്യം ലഭിച്ചെങ്കിലും എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ തീഹാര്‍ ജയിലിലാണ് അദ്ദേഹം.
ഐഎന്‍എക്‌സ് മീഡിയ കേസില്‍ ആഗസ്ത് 21നാണ് സിബിഐ ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നത്. ഏറെ നാടകാന്തരീക്ഷം സൃഷ്ടിച്ചാണ് ചിദംബരം അറസ്റ്റിലാവുന്നത്. അതിനുശേഷം രണ്ടുമാസത്തോളമായി തീഹാര്‍ ജയിലിലാണ് കഴിയുന്നത്.
















