വാഷിങ്ടണ്‍: കശ്മീരിലെ മനുഷ്യാവകാശത്തിന്റെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്ന മനുഷ്യാവകാശ, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ആഞ്ഞടിച്ച് മാധ്യമപ്രവര്‍ത്തക ആരതി ടിക്കു സിങ്. 30 കൊല്ലമായി പാക്കിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്ത് കശ്മീരില്‍ നടപ്പാക്കുന്ന ഭീകരതയുടെ ഇരകളെ ലോകത്തിലെ മാധ്യമപ്രവര്‍ത്തകരും മറ്റും അവഗണിക്കുന്നു. മനുഷ്യാവകാശക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള യുഎസ് സമിതിയില്‍, കശ്മീര്‍ സംബന്ധിച്ച് മൊഴി നല്‍കവേ അവര്‍ തുറന്നടിച്ചു.
പാക്കിസ്ഥാന്‍ നടപ്പാക്കുന്ന, മൂന്നു പതിറ്റാണ്ടത്തെ ഇസ്ലാമിക ജിഹാദും ഭീകരതയും മാധ്യമപ്രവര്‍ത്തകര്‍ കണ്ടില്ലെന്ന് നടിക്കുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരും ഇത് അവഗണിക്കുന്നു. ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കശ്മീരിനെ സംബന്ധിച്ച വളച്ചൊടിക്കപ്പെട്ട കാര്യങ്ങളാണ്. കാര്യങ്ങള്‍ മനസ്സിലാക്കാതെയുള്ള റിപ്പോര്‍ട്ടിങ്ങാണ്.
എന്റെ നിരവധി മുസ്ലിം സുഹൃത്തുക്കള്‍ ഇതിന് ഇരയാണ്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സമാധാനത്തിനു വേണ്ടി യത്‌നിച്ചിരുന്നയാളുമായ ഷുജ്ജത്ത് സിങ്ങിനെ ലഷ്‌ക്കര്‍ ഭീകരര്‍ വെടിവച്ചുകൊന്നു. കടയടയ്‌ക്കണമെന്ന ജെയ്‌ഷെ മുഹമ്മദിന്റെ നിര്‍ദേശം പാലിക്കാത്തതിനാണ് വ്യാപാരിയായ ഗുലാം മൊഹിയുദ്ദീന്‍ മീറിനെ വധിച്ചത്. ഇതേ സംഘടനയാണ് 2002ല്‍ വാള്‍സ്ട്രീറ്റ് ജേണല്‍ ലേഖകനെ തട്ടിക്കൊണ്ടുപോയി തലയറുത്തത്, അവര്‍ പറഞ്ഞു.
യുഎസ് സമിതിയിലെ അംഗങ്ങളായ ഒമര്‍, ആരതി ടിക്കു സിങ്ങനെ എതിര്‍ത്തു.
















