ന്യൂദല്‍ഹി: ഹരിയാനയില്‍ വീണ്ടും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് റിപ്പോര്‍ട്ട്. 90 സീറ്റുള്ള ഹരിയാന അസംബ്ലിയില്‍ അന്തിമഫലം വരുമ്പോള്‍ 40 സീറ്റുക ബിജെപിക്ക് ഒപ്പമാണ്. കോണ്‍ഗ്രസ്-31, ജന്‍നായക് ജനതാപാര്‍ട്ടി-10 എന്നിങ്ങനെയാണ് സീറ്റ് നില. 46 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
ജന്‍നായക് ജനതാ പാര്‍ട്ടി (ജെജെപി) ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണയ്‌ക്കുമെന്ന് പ്രഖ്യാപിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഒപ്പം, മുഖ്യമന്ത്രിയായി മനോഹര്‍ ലാല്‍ ഖട്ടാര്‍ തന്നെ തുടരുമെന്നും റിപ്പോര്‍ട്ടുണ്ട്. ഹരിയാന ഗവര്‍ണര്‍ സത്യദേവ് എന്‍. ആര്യയെ ഖട്ടാര്‍ ഇന്നു വൈകിട്ട് തന്നെ സന്ദര്‍ശിച്ച് മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. ബിജെപി തന്നെയാണ് സംസ്ഥാനത്തെ വലിയ ഒറ്റകക്ഷി.
അതേസമയം, ഹരിയാനയില്‍ പ്രതീക്ഷിച്ച വിജയം ലഭിക്കാത്തതിനാല്‍ ബിജെപി ഹരിയാന ഘടകം അധ്യക്ഷന്‍ സുഭാഷ് ബറള രാജി പ്രഖ്യാപിച്ചിരുന്നു. ബിജെപി മോശം പ്രകടനം കാഴ്ച വച്ചതോടെയാണ് സുഭാഷ് ബറള രാജിവെയ്‌ക്കുന്നതായി അറിയിച്ചത്. 90 നിയമസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബിജെപിയ്‌ക്ക് 40 സീറ്റാണ് ലഭിച്ചിരിക്കുന്നത്. ഇതില ദേശീയ അധ്യക്ഷന്‍ സംസ്ഥാന നേതൃത്വത്തോട് റിപ്പോര്‍ട്ട് തേടിയിരുന്നു.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 58 ശതമാനം വോട്ട് ഷെയറായിരുന്നു ബി.ജെ.പി ലഭിച്ചത്. എന്നാല്‍ ഇത്തവണ അത് 40 ശതമാനമായാണ് കുറഞ്ഞിരുന്നു. ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് സുഭാഷ് ബറള രാജിതീരുമാനം പ്രഖ്യാപിച്ചത്. 2014 ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ 47 സീറ്റുകള്‍ നേടിയാണ് ബിജെപി ആദ്യമായി അധികാരത്തിലെത്തിയത്. കോണ്‍ഗ്രസിന് അന്ന് 15 സീറ്റുകളിലേക്ക് ഒതുങ്ങേണ്ടി വന്നു. അന്ന് പ്രാദേശിക പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ ലോക് ദളിന് (ഐഎന്‍ഡിഎല്‍) 19 സീറ്റുകള്‍ ലഭിച്ചു.
ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും ശിരോമണി അകാലി ദളും ഓരോരോ സീറ്റ് വീതവും നേടി. ഹരിയാന ജയന്ത് കോണ്‍ഗ്രസ് രണ്ട് സീറ്റിലും ജയിച്ചു. അഞ്ച് സ്വതന്ത്രന്മാരും സഭയിലുണ്ടായിരുന്നു.
















