ഹരിയാന: നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം ലഭിക്കാത്തതുമൂലം ബിജെപി ഹരിയാന സംസ്ഥാന അധ്യക്ഷന്‍ രാജിവെച്ചു. ബിജെപി മോശം പ്രകടനം കാഴ്ച വച്ചതോടെയാണ് സുഭാഷ് ബറള രാജിവെയ്‌ക്കുന്നതായി അറിയിച്ചത്. 90 നിയമസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബിജെപിയ്‌ക്ക് 40 സീറ്റാണ് ലഭിച്ചിരിക്കുന്നത്. ഇതില ദേശീയ അധ്യക്ഷന്‍ സംസ്ഥാന നേതൃത്വത്തോട് റിപ്പോര്‍ട്ട് തേടിയിരുന്നു.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 58 ശതമാനം വോട്ട് ഷെയറായിരുന്നു ബി.ജെ.പി ലഭിച്ചത്. എന്നാല്‍ ഇത്തവണ അത് 40 ശതമാനമായാണ് കുറഞ്ഞിരുന്നു. ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് സുഭാഷ് ബറള രാജിതീരുമാനം പ്രഖ്യാപിച്ചത്. അതേസമയം, മഹാരാഷ്‌ട്ര നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപി-ശിവസേന സഖ്യം തുടര്‍ ഭരണത്തിനുള്ള കേവലഭൂരിപക്ഷം മറികടന്നു. അവസാന ലീഡ് നില പുറത്തുവരുമ്പോള്‍ 166 സീറ്റുകളിലാണ് ബിജെപിശിവസേന സഖ്യം മുന്നിട്ടുനില്‍ക്കുന്നത്. ബിജെപി 101, ശിവസേന 66, കോണ്‍ഗ്രസ്എന്‍.സിപി സഖ്യം 96 സീറ്റുകളിലും മറ്റുള്ളവര്‍ 26 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. മഹാരാഷ്‌ട്ര നിയമസഭയിലെ ആകെയുള്ള 288 സീറ്റുകളില്‍ 145 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. കഴിഞ്ഞ തവണ ബിജെപി 122 സീറ്റുകള്‍ നേടിയിരുന്നു. 63 സീറ്റ് നേടിയ ശിവസേനയുടെ പിന്തുണയോടെയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്.
















