ഹരിയാന: കോണ്‍ഗ്രസ് ദേശീയ വക്താവും കെയ്താല്‍ സ്ഥാനാര്‍ത്ഥിയുമായ രണ്‍ദീപ് സിംഗ് സുര്‍ജേവാല നിയമസഭാ തെരഞ്ഞെടുപ്പില്‍ 530 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. ബിജെപി സ്ഥാനാര്‍ത്ഥി ലീലാ റാമിനോട് തോല്‍വി സമ്മതിച്ചത്. ജനങ്ങളുടെ ഉത്തരവ് വിനയത്തോടെ സ്വീകരിക്കുന്നുവെന്ന് സുര്‍ജേവാല തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം ഇന്ത്യാ ടുഡേയോട് പറഞ്ഞു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടനത്തെക്കുറിച്ചും പാര്‍ട്ടി ആത്മപരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2009, 2014 ലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഹരിയാനയിലെ കെയ്താല്‍ നിയോജകമണ്ഡലത്തില്‍ നിന്ന് സുര്‍ജേവാല സീറ്റ് നേടിയിരുന്നു. സംസ്ഥാനത്ത് ബിജെപിയും കോണ്‍ഗ്രസും കനത്ത പോരാട്ടമാണ് നടത്തുന്നത്. ബിജെപി 37 സ്ഥാനങ്ങളില്‍ മുന്നേറുംമ്പോള്‍ 33 നിയോജകമണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് മുന്നിലാണ്. ദുഷ്യന്ത് ചൗതാലയുടെ നേതൃത്വത്തിലുള്ള ജെജെപി ഇതിനകം 4 സീറ്റുകള്‍ നേടിയിട്ടുണ്ട്, കൂടാതെ 6 സീറ്റുകളില്‍ മുന്നിലാണ്. മറ്റുള്ളവര്‍ എട്ട് സീറ്റുകളിലും മുന്നിലാണ്.
















