തൃശൂര്‍: ഇസ്ലാമിക ഭീകരസംഘടനയായ ജം ഇയ്യത്തുല്‍ ഇസ്ഹാനിയ വടക്കന്‍ ജില്ലകളില്‍ വേരുറപ്പിക്കാന്‍ നീക്കം നടത്തുന്നതായി സൂചന. ഈ സംഘടനയുമായി ബന്ധപ്പെട്ട ചില വാട്സ്ആപ് ഗ്രൂപ്പുകള്‍ ഇപ്പോഴും സജീവമാണ്. മറ്റ് ഭീകരവാദ സംഘടനകള്‍ക്ക് ഈ ഗ്രൂപ്പില്‍ നിന്നും സന്ദേശങ്ങള്‍ കൈമാറുന്നതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്. പഴയകാല സംഘടനകളില്‍പ്പെട്ടവരും നിരോധിത സംഘടനകളില്‍ ഉള്ളവരും തമ്മില്‍ ബന്ധം പുലര്‍ത്തുന്നതായും സൂചനയുണ്ട്.
ജം ഇയ്യത്തുല്‍ ഇസ്ഹാനിയക്ക് ആദ്യകാലങ്ങളില്‍ വിദേശരാജ്യങ്ങളില്‍ നിന്നാണ് പ്രധാനമായും ഫണ്ട് ലഭിച്ചിരുന്നത്. ഇപ്പോള്‍ കേരളത്തില്‍ നിന്നു തന്നെ ധനസമാഹരണം കണ്ടെത്തുന്നതായാണ് വിവരം. തൊഴിയൂര്‍ സുനില്‍ വധക്കേസ് മുതല്‍ തീരദേശത്തെ കൊലപാതക പരമ്പരകള്‍ക്ക് തീവ്രവാദ ബന്ധം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് തൃശൂര്‍ മുതല്‍ വടക്കന്‍ ജില്ലകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്. വടക്കോട്ടുള്ള ജില്ലകളില്‍ ഭീകരസംഘടനയായ ജം ഇയ്യത്തുല്‍ ഇസ്ഹാനിയയുടെ പ്രവര്‍ത്തനം വ്യാപകമാണെന്ന് അന്വേഷണത്തില്‍ വിവരം ലഭിച്ചതായി ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം, ജില്ലകളില്‍ ഓരോ പോലീസ് സ്റ്റേഷന് പരിധിയിലും കലാപ കേസുകളില്‍ ഉള്‍പ്പെട്ടവരുടെ ഡാറ്റാ ബാങ്ക് തയാറാക്കുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
തീവ്രവാദ പ്രവര്‍ത്തനത്തിന് കേസുള്ളവര്‍, അനുഭാവികള്‍, നേരത്തെ തടവ് ശിക്ഷ അനുഭവിച്ചിട്ടുള്ളവര്‍ എന്നിവരുടെ പട്ടിക തിരിച്ചായിരിക്കും ഡാറ്റാ ബാങ്ക് തയാറാക്കുക. കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്ന് നിരവധി പേരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നാണ് ജം ഇയ്യത്തുല്‍ ഇസ്ഹാനിയ ഇപ്പോഴും സജീവമാണെന്ന് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: