ലഖ്‌നൗ: നിലവില്‍ രാജ്യത്തുള്ള എല്ലാ തര്‍ക്കഭൂമികളും ഹിന്ദുക്കള്‍ക്ക് വിട്ടു കൊടുക്കണമെന്ന് ഉത്തര്‍ പ്രദേശിലെ ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വാസിം റിസ്‌വി. ഭൂമി വിട്ടുനല്‍കണമെന്ന് സമൂഹമാധ്യമത്തിലൂടെയാണ് റിസ്‌വി മറ്റുള്ളവരോട് ആവശ്യപ്പെട്ടത്. മുന്‍പ് ജീവിച്ചിരുന്നവര്‍ ചെയ്ത തെറ്റ് തിരുത്തണമെന്നും റിസ്‌വി പറഞ്ഞു. മഥുര, വാരാണസി, ജൗന്‍പൂര്‍ ഉള്‍പ്പെടെ പതിനൊന്ന് സ്ഥലങ്ങളിലാണ് ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നത്.
തര്‍ക്കഭൂമികളിലുള്ള മുസ്ലീങ്ങളുടെ അവകാശ വാദങ്ങള്‍ പിന്‍വലിക്കണമെന്നും റിസ്‌വി പറഞ്ഞു. തര്‍ക്കഭൂമിയില്‍ പ്രാര്‍ഥനയ്‌ക്ക് സുന്നി വഖഫ് ബോര്‍ഡ് അനുമതി തേടിയതിന് പിന്നാലെയാണ് റിസ്‌വി ഇക്കാര്യം പറഞ്ഞത്. ഇത്തരത്തലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ അയോധ്യക്ക് ശേഷം ഇതേ രീതിയില്‍ പുതിയ തര്‍ക്കങ്ങള്‍ പ്രത്യക്ഷപ്പെട്ടേക്കാമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.മുസ്ലീം പള്ളികളുടെ നിര്‍മാണത്തിനായി തകര്‍ത്ത ക്രിസ്ത്യന്‍ പള്ളികള്‍ നിര്‍മിച്ചു കൊടുക്കണം. മുഗള്‍ ഭരണകാലത്ത് അവര്‍ കൈയടക്കിയ ക്ഷേത്രങ്ങളുടെ ഭൂമി തിരിച്ചുകൊടുക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















