മുംബൈ: മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പ് ഫലപ്രഖ്യപനങ്ങളോടനുബന്ധിച്ച് ഓഹരി സൂചികയായ സെന്‍സെക്‌സിലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും ഫ്‌ലാറ്റ് ട്രേഡിംഗാണെന്ന് റിപ്പോര്‍ട്ട്. കമ്പനികളുടെ ആദായനികുതി കുറച്ചുകൊണ്ടുള്ള പ്രഖ്യാപനത്തിന്റെ ആവേശമാണ് ഓഹരി വിപണിയില്‍ പ്രകടമാകുന്നത്. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചിക സെന്‍സെക്‌സ് 1075 പോയിന്റ് ഉയര്‍ന്ന് രണ്ടു മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. 2.8% ഉയര്‍ന്ന സൂചിക 39090ലാണ് അവസാനിച്ചത്.
എച്ച്ഡിഎഫ്‌സി, എല്‍ ആന്‍ഡ് ടി, ഐടിസി, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, കെട്ടക് മഹീന്ദ്ര ബാങ്ക്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. വ്യാപാരവേളയുടെ അവസാനം എന്‍എസ്ഇയില്‍ 10 മിനിറ്റ് സാങ്കേതികതടസ്സം നേരിട്ടിരുന്നു. രണ്ടു വ്യാപാരദിനങ്ങളില്‍ സെന്‍സെക്‌സ് 2996.6 പോയിന്റും നിഫ്റ്റി 895.4 പോയിന്റും നേട്ടമാണുണ്ടാക്കിയത്. ധനകാര്യ രംഗത്തുള്ള കമ്പനികളുടെ ഓഹരികളാണ് മുുഖ്യമായും കൂടുതലനേട്ടമുണ്ടാക്കിയത്.എന്നാല്‍ ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്. ബിഎസ്ഇയില്‍ ഇപ്പോള്‍ 39,120 പോയിന്റിലാണ് വ്യാപാരം തുടരുന്നത്. എന്‍എസ്ഇ നിഫ്റ്റി സൂചിക 11,620 പോയിന്റിലാണ്. നിക്ഷേപകര്‍ സൂക്ഷ്മമായി തിരഞ്ഞെടുപ്പ് ഫലത്തെ നിരീക്ഷിക്കുന്നുവെന്നതിന്റെ സൂചനയാണിതെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
















