മുംബൈ : മഹാരാഷ്‌ട്രയില്‍ കേവല ഭൂരിപക്ഷവും കടന്ന് ബിജെപി ലീഡ് ചെയ്യുന്നു. മഹാരാഷ്‌ട്രയില്‍ 288 മണ്ഡലങ്ങള്‍ ഉള്ളതില്‍ 147 മണ്ഡലങ്ങളില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയാണ് ലീഡ് ചെയ്യുന്നത്. കേവല ഭൂരിപക്ഷത്തിന് 145 സീറ്റുകളാണ് വേണ്ടത്. 66 സ്ഥലങ്ങളിലാണ് യുപിഎയ്‌ക്ക് ലീഡ് ചെയ്യാന്‍ ആയിട്ടുള്ളത്.
മഹാരാഷ്‌ട്ര നാഗ്പൂര്‍ സൗത്ത് വെസ്റ്റ് മണ്ഡലത്തില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് എതിര്‍ സ്ഥാനാര്‍ത്ഥിയെ ഏറെ പിന്നിലാക്കിയാണ് ലീഡ് ചെയ്യുന്നത്. വര്‍ളിയില്‍ ആദിത്യ താക്കറെ, ദാദ്രി- ബബിതാ ഫൊഗാട്ട്, കോത്രൂഡ്- ചന്ദ്രകാന്ത് പാട്ടില്‍ എന്നിങ്ങനെ പ്രമുഖരും ലീജ് ചെയ്യുന്നു. മഹാരാഷ്‌ട്രയില്‍ വീണ്ടും എന്‍ഡിഎ തന്നെ ഭരണത്തില്‍ തുടരുമെന്ന സൂചനകളാണ് ആദ്യ ഫല സൂചനകളില്‍ തന്നെ പുറത്തുവരുന്നത്. എന്നാല്‍ ഇതില്‍ എറെ പിന്നിലായാണ് യുപിഎയും ഘടക കക്ഷികളും നിലകൊള്ളുന്നത്.
















