ന്യൂദല്‍ഹി : തലസ്ഥാനത്ത് വന്‍ കള്ളപ്പണവേട്ട. ആദായ നികുതി വകുപ്പ് നടത്തിയ തെരച്ചിലില്‍ 1000 കോടിയുടെ ഹവാല പണമാണ് പിടിച്ചെടുത്തത്. കൂടാതെ ഫിനാന്‍ഷ്യല്‍ സര്‍വീസ് ബിസിനസ് ഗ്രൂപ്പിന് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധമുള്ളതായി ആദ്യ നികുതി വകുപ്പിന് സൂചനകളും ലഭിച്ചിട്ടുണ്ട്.
രാജ്യത്തും വിദേശത്തും ശാഖകളുള്ള ബിസിനസ് ഗ്രൂപ്പാണ് പിന്നിലെന്ന് സൂചന. എന്നാല്‍ കമ്പനിയുടെ പേര് വെളിപ്പെടുത്താന്‍ തയ്യാറായില്ല. വലിയ രീതിയിലുള്ള സാമ്പത്തിക തട്ടിപ്പാണ് നടന്നിരിക്കുന്നതെന്നും പണം പിടിച്ചെടുത്തതിലൂടെ തെളിവ് ലഭിച്ചെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പ്രത്യേക സംഘം അറിയിച്ചു.
















