Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ണാടകയിലെ പാഠപുസ്തകങ്ങളില്‍ നിന്ന് ടിപ്പുവിന്റെ ചരിത്രം ഒഴിവാക്കാന്‍ ബിജെപി; പകരം ദേശസ്‌നേഹ വിഷയങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2019, 12:47 pm IST
in India

ബംഗളൂരു: ഏറെ വിവാദങ്ങള്‍ക്കു പ്രക്ഷോഭങ്ങള്‍ക്കും ഇട നല്‍കിയ ടിപ്പു ജയന്തി ആഘോഷം കര്‍ണാടക സര്‍ക്കാര്‍ നിരോധിച്ചതിനു പിന്നാലെ കൂടുതല്‍ നടപടികളുമായി ബിജെപി. കര്‍ണാടകയിലെ സ്‌കൂള്‍ സിലബസില്‍ നിന്ന് ടിപ്പു സുല്‍ത്താന്റെ ചരിത്രവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന ബിജെപി നേതാവും എംഎല്‍എയുമായ അപ്പാച്ചു രാജന്‍ രംഗത്തെത്തി. ടിപ്പുവിനെ പ്രകീര്‍ത്തിക്കുന്ന പാഠ്യഭാഗങ്ങള്‍ ഒഴിവാക്കി രാജ്യസ്‌നേഹവുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അപ്പാച്ചു രാജന്‍ വിദ്യാഭ്യാസമന്ത്രി എസ്. സുരേഷ് കുമാറിന് കത്തു നല്‍കി. വിദ്യാഭ്യാസ വിദഗ്ധരുമായി ആലോചിച്ചു കുട്ടികളില്‍ രാജ്യസ്‌നേഹം വളര്‍ത്തുന്ന പാഠ്യഭാഗങ്ങള്‍ വേണം ഉള്‍പ്പെടുത്താന്‍. ടിപ്പു ഒരിക്കല്‍ പോലും രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചിട്ടില്ല. ടിപ്പു എന്നും തന്റെ മതവും സാമ്രാജ്യവും വളര്‍ത്താനേ ശ്രമിച്ചിട്ടുള്ളൂ. ഇന്ത്യന്‍ സ്വാതന്ത്ര്യസമരവുമായി ഒരിക്കല്‍ പോലും ബന്ധപ്പെടാത്ത ആളാണ് ടിപ്പു. മംഗളൂരുവിലും കുടകിലും 50,000ത്തോളം ക്രൈസ്തവരെ മതം മാറ്റിയ വ്യക്തിയാണ് ടിപ്പുവെന്നതിനു തെളിവുണ്ടെന്നും അപ്പാച്ചു രാജന്‍. 

നവംബര്‍ പത്തിനുള്ള ടിപ്പു ജയന്തി ആഘോഷത്തിനെതിരേ ഹൈന്ദവ സംഘടനകളും ബിജെപിയും വര്‍ഷങ്ങളായി പ്രക്ഷോഭം സംഘടിപ്പിച്ചു പോരുകയായിരുന്നു. ഈ പ്രക്ഷോഭങ്ങളുടെ കൂടി ഫലമായി ആണ് ടിപ്പു ജയന്തി ആഘോഷങ്ങള്‍ സര്‍ക്കാര്‍ നിരോധിച്ചത്. കൊഡവ, അയ്യങ്കാര്‍ സമുദായക്കാരുടെ കൂട്ടക്കൊലയ്‌ക്ക് ടിപ്പു നേതൃത്വം നല്‍കിയാതായും മലബാറിലെ സ്ത്രീകളെ കൂട്ടമാനഭംഗത്തിനിരയാക്കുന്നതിന് കൂട്ടുനിന്നെന്നുമാരോപിച്ചാണ്, ബി.ജെ.പിയും മറ്റ് ഹിന്ദു അനുകൂല സംഘടനകളും ടിപ്പു ജയന്തി ആഘോഷങ്ങളെ വര്‍ഷങ്ങളായി എതിര്‍ത്തുവരുന്നത്. 

എന്നാല്‍, വന്‍ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിയാണ് കഴിഞ്ഞ വര്‍ഷം എച്ച്.ഡി. കുമാരസ്വാമി സര്‍ക്കാര്‍ ടിപ്പു ജയന്തി ആഘോഷിക്കാന്‍ അനുമതി നല്‍കിയത്. കുടക് ഉള്‍പ്പടെ പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചാണ് സര്‍ക്കാര്‍ ആഘോഷങ്ങള്‍ക്ക് ഒത്താശ ചെയ്തത്. കൊഡവ സമുദായത്തിനെതിരെ നിലകൊണ്ടിരുന്ന ഭരണാധികാരിയാണ് ടിപ്പു സുല്‍ത്താനെന്നാണ് കുടകിലെ ഒരു വിഭാഗം വിശ്വസിക്കുന്നത്. രണ്ടായിരത്തിപ്പതിനഞ്ചില്‍ മടിക്കേരിയില്‍ നടന്ന ലഹളയില്‍ മലയാളിയുള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. മുസ്ലിങ്ങള്‍ക്ക് ഏറെ സ്വാധീനമുള്ള മൈസൂരു മേഖലയില്‍ ന്യൂനപക്ഷ പ്രീണനത്തിനായാണ് സഖ്യസര്‍ക്കാന്‍ ടിപ്പു ജയന്തി ആഘോഷങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതെന്നാണ് ബി.ജെ.പിയുടെ ആരോപണം. 

2010 ല്‍ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് കുടക്, മംഗളൂരു പ്രദേശത്തെ തീവ്ര സ്വഭാവമുള്ള മുസ്ലിം സംഘടനകളുടെ ആവശ്യപ്രകാരം ടിപ്പു ജയന്തി ആഘോഷം ആരംഭിച്ചത്. വോട്ട് ബാങ്ക് ലക്ഷ്യമിട്ടായിരുന്നു ഈ നടപടി. ഇതിനെതിരേ അന്നു മുതല്‍ ഹൈന്ദവ സംഘടകളുടെ പ്രതിഷേധം ശക്തമാണ്. കര്‍ണാടകത്തില്‍ ടിപ്പു ജയന്തി ആഘോഷം റദ്ദാക്കിയ യെദിയൂരപ്പ സര്‍ക്കാരിനെ അഭിനന്ദിച്ച് ബിജെപി എംപി തേജ്വസി സൂര്യയും രംഗത്തെത്തിയിരുന്നു. ടിപ്പു സുല്‍ത്താന്‍ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത സ്വേച്ഛാധിപതിയാണ്. അദേഹത്തിന്റെ പേരില്‍ ആഘോഷങ്ങള്‍ നടത്തുന്നത് നീതികരിക്കാനാവാത്തതാണ്. മുന്‍ സര്‍ക്കാരുകള്‍ ടിപ്പു സുല്‍ത്താന്റെ ജയന്തി ആഘോഷിച്ചത് നാണക്കേടുണ്ടാക്കുന്നതാണെന്നും തേജസ്വ സൂര്യ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

India

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

Kerala

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

Kerala

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

Kerala

ശബരിമല യുവതി പ്രവേശം: കേസില്‍ കക്ഷിചേരാന്‍ ശബരിമല മുന്‍ മേല്‍ശാന്തി

പുതിയ വാര്‍ത്തകള്‍

വിവാഹാലോചനയിൽ നിന്നും പിന്മാറിയ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി എച്ച്ഐവി ബാധിത രക്തം കുത്തിവെച്ച് യുവാവ്, പിന്നാലെ ജീവനൊടുക്കി യുവതി

ഹിന്ദുസന്യാസിമാർ താമസിക്കുന്ന ആശ്രമത്തിൽ കയറി ടിഎം സി നേതാവ് ആഷിം ബസുവിന്റെ അക്രമം ; ഹിന്ദുമതം പ്രചരിപ്പിക്കരുതെന്ന് ഭീഷണി

സാമ്പത്തിക ഉന്നതിയും ജീവിതപരിവർത്തനവും; ചിങ്ങം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്; പ്രതി ഒളിവിൽ പോകാൻ സാദ്ധ്യതയില്ലെന്നും കോടതി

രാജ്യത്തെ ഞെട്ടിച്ച് ഡിജിറ്റൽ സ്ലീപ്പർ സെല്ലുകൾ; നാല് മാസത്തിനിടെ തകർത്തത് 16 ഭീകര കേന്ദ്രങ്ങൾ

വനിതാ സംവരണ ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും

ജനമനസ് അട്ടിമറിക്കാന്‍ ശീര്‍ഷാസനം മതിയാവില്ല

മഹാത്മാ ജ്യോതിറാവു ഫുലെ: ഭരതത്തിന്റെ മാര്‍ഗദീപം

നാരീശക്തിയുടെ നവയുഗം

ശബരിമല സ്വർണ്ണ പാളികൾ കൊണ്ടുപോയത് ട്രാക്ടറിൽ; ഡ്രൈവറുടെ മൊഴിയെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.