കശ്മീര്‍: പാക് അധീന കശ്മീരില്‍ നിന്ന് ഭീകരരെ ഒഴിപ്പിക്കാന്‍ പാക്കിസ്ഥാനു കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യയ്‌ക്കതു ചെയ്യേണ്ടി വരുമെന്ന് ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. അങ്ങനെ സംഭവിച്ചാല്‍ അതിന്റെ പരിണിത ഫലം നേരത്തേ സംഭവിച്ചതില്‍ നിന്നും ഭീകരമായിരിക്കുമെന്നും ഗവര്‍ണര്‍ പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി. കശ്മീരില്‍ മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പാക് അധീന കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന ഭീകര ക്യാമ്പുകള്‍ ഇല്ലാതാക്കാന്‍ പാക്കിസ്ഥാനെക്കൊണ്ട് സാധിക്കുന്നില്ലെങ്കില്‍ ഇന്ത്യക്ക് അതിന് കഴിയും. ആവശ്യമെങ്കില്‍ പാക് അധീന കശ്മീരില്‍ കയറി ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം പാക് അധീന കശ്മീരിലെ ഇന്ത്യയുടെ സൈനിക നടപടിയെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സത്യപാല്‍ മാലിക്.
ഭീകരതക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ മുന്‍പ് സംഭവിച്ചതിനേക്കാള്‍ ഭീകരമായിരിക്കുമെന്ന് സത്യപാല്‍ മാലിക് പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഉചിതമായ തീരുമാനമാണെന്നും നിലവില്‍ കശ്മീരി ജനതക്ക് ലഭിച്ചത് പുതിയ ജമ്മു കശ്മീരാണന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
















